സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർധനവ് രേഖപ്പെടുത്തി. കേരളാ ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട
ഔദ്യോഗിക കണക്കുകൾ പ്രകാരം, 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 20 രൂപയും പവന് 80 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഈ വിലവർധനവോടെ സംസ്ഥാനത്ത് സ്വർണം ഗ്രാമിന് 13,070 രൂപയിലും പവന് 1,04,560 രൂപയിലുമെത്തി വ്യാപാരം തുടരുന്നു.
കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ സ്വർണവിലയിൽ ആകെ 2,640 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,000 ഡോളറിന് താഴേക്ക് എത്തിയതാണ് ഇതിന് പ്രധാന കാരണം.
ആഗോള വിപണിയിലെ വിലയിടിവും കയറ്റിറക്കങ്ങളുമാണ് എക്കാലത്തും കേരളത്തിലെയും സ്വർണവിലയെ നേരിട്ട് സ്വാധീനിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് വെള്ളി വിലയിൽ യാതൊരു മാറ്റവുമില്ലാതെ തുടരുകയാണ്.
നിലവിൽ വെള്ളി ഗ്രാമിന് 20 രൂപയിലും 10 ഗ്രാമിന് 2,200 രൂപ നിരക്കിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ 10 ദിവസങ്ങളിലെ സ്വർണ നിരക്കുകൾ താഴെ പറയുന്നതാണ്:
* ഒക്ടോബർ 24: 1,04,560 രൂപ
* ഒക്ടോബർ 23: 1,04,480 രൂപ
* ഒക്ടോബർ 22: 1,05,880 രൂപ
* ഒക്ടോബർ 21: 1,07,120 രൂപ
* ഒക്ടോബർ 20: ഉച്ചയ്ക്ക് 1,07,120 രൂപ | രാവിലെ 1,07,920 രൂപ
* ഒക്ടോബർ 19: 1,08,560 രൂപ
* ഒക്ടോബർ 18: 1,08,280 രൂപ
* ഒക്ടോബർ 17: 1,08,280 രൂപ
* ഒക്ടോബർ 16: 1,08,120 രൂപ
* ഒക്ടോബർ 15: 1,08,120 രൂപ
* ഒക്ടോബർ 14: 1,08,720 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

