ജനപ്രിയ പരമ്പരയായ ഉപ്പും മുളകും എന്ന സിറ്റ്കോമിൽ നിന്നും കുറച്ചുകാലമായി വിട്ടുനിൽക്കുന്നത് തന്റെ അഭിനയ ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ ഉണ്ടാക്കിയെന്ന് നടൻ ബിജു സോപാനം വ്യക്തമാക്കുന്നു. നിലവിൽ സിനിമകളിൽ സജീവമാണെന്നും തൽക്കാലം മിനിസ്ക്രീൻ പരമ്പരകളിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ബിജു സോപാനത്തിന്റെ വാക്കുകൾ ഇങ്ങനെ:
“കുറച്ച് മാറി നിൽക്കേണ്ട
അവസ്ഥ വന്നു. അത് നന്നായി.
കാരണം സിനിമയിൽ ശ്രദ്ധിക്കാൻ തുടങ്ങി. സിറ്റ്കോം ചെയ്തിരുന്നപ്പോഴും സിനിമയിൽ ഉണ്ടായിരുന്നു.
പക്ഷേ, മാസത്തിൽ 10 ദിവസത്തിൽ കൂടുതൽ എന്നെക്കാെണ്ട് സിനിമ ചെയ്യാൻ പറ്റില്ലായിരുന്നു. കാരണം ഞാൻ ചെയ്യുന്ന പ്രോഗ്രാമിന് മാസം 20 ദിവസത്തോളം ഷൂട്ടുണ്ടായിരുന്നു.
അഡ്ജസ്റ്റ് ചെയ്താണ് അത്രയും സിനിമകൾ ചെയ്തത്. സിനിമയിൽ കുറേക്കൂടി ശ്രദ്ധിക്കണമെങ്കിൽ ആ മേഖല വിടണം.
ഇപ്പോൾ ഞാൻ ഏഴ് പടം ചെയ്തു. ഓരോന്നായി റിലീസ് സമയം ആയിക്കൊണ്ടിരിക്കുന്നു.
പുതിയ സിനിമകളുടെ ചർച്ചകൾ നടക്കുന്നു. സിറ്റ്കോം റീ ടെലികാസ്റ്റ് ചെയ്യുന്നത് കൊണ്ട് പലരുടെയും വിചാരം ഇപ്പോഴും ഞാൻ ആ സീരിയൽ ചെയ്യുന്നുണ്ടെന്നാണ്.
അത് ഗുണവുമാണ്. ഇന്നലത്തെ എപ്പിസോഡ് എന്ത് പറ്റി എന്നൊക്കെ ചോദിക്കും.
ഞാനത് ഇപ്പോൾ ചെയ്യുന്നില്ല, ഒന്നര വർഷത്തിന് മുകളിലായി നിർത്തിയിട്ട്, പടങ്ങളാണ് ചെയ്യുന്നത് എന്ന് പറയും. സിറ്റ്കോം രസമാണ്.
നമ്മളുടെ മനസിലുള്ള വേഷങ്ങളൊക്കെ ചെയ്യാൻ പറ്റിയ പ്ലാറ്റ്ഫോമാണ്. പക്ഷേ, തൽക്കാലം സിനിമകളിലേക്ക് ശ്രദ്ധിക്കാനാണ് തീരുമാനം.
ഇനി ചെയ്യുന്നില്ല എന്നല്ല. ഒരു ബ്രേക്ക് എടുക്കുന്നു എന്നു മാത്രം.” അതേസമയം, ബിജു സോപാനത്തിനും നടൻ എസ് പി ശ്രീകുമാറിനുമെതിരെ നേരത്തെ ലൈംഗികാതിക്രമ പരാതി ഉയർന്നിരുന്നു.
ഇതിനെത്തുടർന്നാണ് ഇരുവരും പരമ്പരയിൽ നിന്നും മാറിനിന്നത്. എന്നാൽ തങ്ങൾക്കെതിരായ ആരോപണം വ്യാജമാണെന്നും പരാതി കള്ളമാണെന്ന് തെളിയിക്കുമെന്നും വ്യക്തമാക്കി ഇരുതാരങ്ങളും രംഗത്തെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

