മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ക്യാമ്പസ് പ്രണയ ചിത്രം ‘പ്രേംപാറ്റ’യുടെ പുതിയ ക്യാരക്ടർ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിൽ നടൻ ഉണ്ണി രാജ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
വെള്ളരിമല ഗോപി എന്നാണ് ഉണ്ണി രാജ അഭിനയിക്കുന്ന ഈ കഥാപാത്രത്തിന്റെ പേര്. ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലെത്തുന്ന ഒരു പൂർണ്ണ ക്യാമ്പസ് പ്രണയ ചിത്രമെന്ന പ്രത്യേകതയോടെയെത്തുന്ന ഈ സിനിമ വരുന്ന നവംബർ 27-ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.
യുവതാരനിരയ്ക്ക് ഏറെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിൽ ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി, നയന എൽസ, ടിസ് തോമസ്, ഇന്നസെൻ്റ്, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവർക്ക് പുറമെ നാൽപ്പതോളം പുതിയ മുഖങ്ങളും ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്.
യുവനിരയ്ക്കൊപ്പം തന്നെ സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളുടെ വലിയൊരു നിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ‘ആയിഷ’, ‘ഇഡി’ എന്നീ ശ്രദ്ധേയമായ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പ്രേംപാറ്റ’.
മലയാളികൾ ഏറെ സ്വീകരിച്ച നിരവധി പുസ്തകങ്ങളിലൂടെ ശ്രദ്ധേയനായ ലിജീഷ് കുമാർ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ സംവിധായകൻ ആമിർ പള്ളിക്കൽ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ സംഗീത സംവിധാനവും സഹനിർമ്മാണവും നിർവഹിച്ചിരിക്കുന്നത് അങ്കിത് മേനോൻ ആണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ കുറിച്ചിരിക്കുന്നത് സുഹൈൽ എം കോയ, മുത്തു എന്നിവർ ചേർന്നാണ്.
റെണദിവെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു. സ്റ്റണ്ട് – കലൈ കിംഗ്സൺ, പ്രൊഡക്ഷൻ ഡിസൈനർ – അനീസ് നാടോടി, കോസ്റ്റ്യൂം – സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ഒമർ നവാസി, മേക്കപ്പ് – സുധി സുരേന്ദ്രൻ, നൃത്തസംവിധാനം – പ്രസന്ന മാസ്റ്റർ, ആർട്ട് ഡയറക്ടർ – ശ്രീജു എസ്, സൗണ്ട് ഡിസൈനർ – വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ കൺട്രോളർ – അനീഷ് നന്ദിപുലം, ചീഫ് അസോസിയേറ്റ് – സുഹൈൽ എം, വി.എഫ്.എക്സ് – എക്സ് ആൾട്ട് സ്റ്റുഡിയോസ്, പി.ആർ.ഒ – മഞ്ജു ഗോപിനാഥ്, സ്റ്റിൽസ് – സെറീൻ ബാബു & അമൽ സി സദർ, പബ്ലിസിറ്റി – മാഡിസം ഡിജിറ്റൽ, ഡിസൈൻസ് – യെല്ലോ ടൂത്ത്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് – ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

