സമാധാന ബോണ്ട് ആവശ്യപ്പെട്ടുകൊണ്ട് സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് പുറപ്പെടുവിച്ച നോട്ടിസിനെതിരെ ഐസ പ്രസിഡന്റ് നേഹ ബോറ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഒക്ടോബർ 16ന് സംഘടിപ്പിച്ച ലെഹ്ര ദോ തിരംഗ മാർച്ചിൽ പങ്കെടുത്തതിന്റെ പേരിൽ അറസ്റ്റിലായ നേഹയ്ക്ക് ജാമ്യം അനുവദിക്കുന്നതിനായി 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും, ഒപ്പം അന്വേഷണവേളയിൽ സമാധാനം പാലിക്കുമെന്ന വ്യവസ്ഥയോടെയുള്ള ആൾ ജാമ്യവും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടുള്ള നോട്ടിസിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഈ നിയമപോരാട്ടം നടത്തിയത്.
ഹർജി പരിഗണിച്ച ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ്, ഈ കേസിൽ ഔദ്യോഗിക നടപടികൾ സ്വീകരിക്കുന്നതിന് മുൻപായി ചില കാര്യങ്ങളിൽ പ്രത്യേക കരുതൽ എടുക്കണമെന്ന് മജിസ്ട്രേട്ടിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് വ്യക്തമാക്കി. കൂടാതെ, കേസിനാസ്പദമായ മുഴുവൻ രേഖകളും നേഹയ്ക്ക് ലഭ്യമാക്കണമെന്നും കോടതി ഉത്തരവിട്ടു.
ഇതിന്റെ ഭാഗമായി നേഹ സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന് മുമ്പാകെ നേരിട്ട് ഹാജരാകേണ്ടതാണ്. ഈ ബോണ്ട് നടപടികൾ പ്രാരംഭ ഘട്ടത്തിൽ തന്നെ നൽകേണ്ടതാണോ, അതോ അന്വേഷണ പുരോഗതിക്കിടയിൽ എന്തെങ്കിലും അനിഷ്ട
സംഭവങ്ങൾ ഉണ്ടായാൽ മാത്രം നടപ്പിലാക്കേണ്ടതാണോ എന്നത് സംബന്ധിച്ച് മജിസ്ട്രേട്ടിന് ഉചിതമായ തീരുമാനം എടുക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

