ജോർദാനിൽ ക്രിസ്ത്യൻ പള്ളിക്കുനേരെയുണ്ടായ വെടിവയ്പിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. തലസ്ഥാനമായ അമ്മാൻ നഗരത്തിന് 180 കിലോമീറ്റർ തെക്കുള്ള കാരക് എന്ന പ്രദേശത്തെ ഗ്രീക്ക് ഓർത്തഡോക്സ് ചർച്ചിനുനേരെയാണ് വെള്ളിയാഴ്ച ഈ ആക്രമണം അരേങ്ങറിയത്.
ഈ ദാരുണ സംഭവത്തിൽ 7 പേർ കൊല്ലപ്പെടുകയും നാൽപ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. മൂന്നു തോക്കുധാരികൾ പള്ളിക്കുനേരെ അതിക്രമിച്ചുകയറി ആക്രമണം നടത്തുന്നതിന്റെ ദൃശങ്ങളാണ് ജോർദാനിയൻ ഔദ്യോഗിക ടെലിവിഷൻ പുറത്തുവിട്ടത്.
പള്ളിയുടെ നേർക്ക് ഓടിയടുത്ത അക്രമികൾ കണ്ടുനിന്നവർക്കുനേരെ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. അക്രമികളിൽ രണ്ടുപേർ പിസ്റ്റളും മൂന്നാമത്തെയാൾ സെമി ഓട്ടമാറ്റിക് റൈഫിളുമാണ് ഉപയോഗിച്ചിട്ടുള്ളത്.
ആളുകൾ വെടിയേറ്റു വീഴുന്നതും പള്ളിയുടെ ജനാലച്ചില്ലുകൾ തകരുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പള്ളിയിൽ ഒരു മരണാനന്തരച്ചടങ്ങ് നടക്കുന്നതിനിടയിലാണ് ഈ ആക്രമണമുണ്ടായത്.
ചടങ്ങ് തുടങ്ങി 15 മിനിറ്റിനുള്ളിൽ ആക്രമണം ആരംഭിച്ചതായി പള്ളിയിലുണ്ടായിരുന്ന ദോർഘാം ഹലാസ മാധ്യമങ്ങളോടു പറഞ്ഞു. വെടിവയ്പിന്റെ ശബ്ദം കേട്ടതോടെ ആളുകൾ പരിഭ്രാന്തരായി പരക്കംപായാൻ തുടങ്ങി.
പിന്നീട് അതൊരു കനത്ത ആക്രമണമായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികൾ തുടർച്ചയായി 5 മിനിറ്റോളം വെടിയുതിർത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ക്രിസ്ത്യൻ ഭൂരിപക്ഷ ജനസംഖ്യയുള്ള മേഖലയാണ് കാരക്. മുൻപും സമാനമായ ആക്രമണങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്.
ഇതിനു മുൻപ് 2016 ൽ കാരക്കിൽ പൊലീസുകാർക്കുനേരെയുണ്ടായ വെടിവയ്പിൽ 10 പേർ കൊല്ലപ്പെട്ടിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

