ബിഗ് ബോസ് മലയാളം സീസൺ 8 പുരോഗമിക്കുമ്പോൾ മത്സരരംഗം കൂടുതൽ ആവേശകരമായി മാറുന്നു. റിയാലിറ്റി ഷോ പത്തൊൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഹൗസിനുള്ളിലെ സംഭവവികാസങ്ങൾ ചൂടുപിടിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ താഷിയും ഗൗതം ശശിയും തമ്മിലുണ്ടായ വാക്കുതർക്കവും ശാരീരിക കയ്യേറ്റ ആരോപണങ്ങളും ഇന്നത്തെ എപ്പിസോഡിൽ ഇരുവരും തമ്മിൽ സംസാരിച്ച് പരിഹരിച്ചിട്ടുണ്ട്. ഇതിനിടയിൽ നടന്ന ഈ ആഴ്ചയിലെ ജയിൽ നോമിനേഷനിൽ താഷി, ഷിബിന, ഷിജിൻ എന്നിവരാണ് ഇടംനേടിയിരിക്കുന്നത്.
നോമിനേഷനിൽ നിന്ന് ഒഴിവാകാൻ ബിഗ് ബോസ് ‘കോടതി ടാസ്ക്’ ആണ് മത്സരാർത്ഥികൾക്കായി നൽകിയത്. തങ്ങൾക്ക് വേണ്ടി വാദിക്കാൻ ഏറ്റവും വിശ്വാസയോഗ്യനായ വ്യക്തിയെ തിരഞ്ഞെടുക്കാനുള്ള അവസരവും ഇതിലുണ്ടായിരുന്നു.
ഷിജിന് വേണ്ടി കൊമ്പനും, ഷിബിനയ്ക്ക് വേണ്ടി രാഹുൽ ഈശ്വറും താഷിക്ക് വേണ്ടി ആസിഫുമാണ് കോടതിയിൽ ഹാജരായത്. രാഹുൽ ഈശ്വർ മികച്ച രീതിയിൽ വാദിച്ചതിനാൽ ഷിബിന ജയിൽ നോമിനേഷനിൽ നിന്ന് രക്ഷപ്പെടുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്.
എന്നാൽ കൊമ്പന് ഷിജിന് വേണ്ടി ശക്തമായി വാദിക്കാൻ സാധിച്ചില്ല. ഇതേതുടർന്ന് ഷിജിനും താഷിയും ജയിലിലേക്ക് പോകേണ്ടി വന്നു.
കൂടാതെ, ഐശ്വര്യയുമായുള്ള റൊമാന്റിക് ടാസ്കുകളിൽ നിന്നും കൊമ്പൻ പിന്മാറിയിട്ടുണ്ട്. നിലവിൽ ഷിജിനുമായുള്ള സൗഹൃദ കൂട്ടുകെട്ട് താരം മുന്നോട്ട് കൊണ്ടുപോകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ഇതിനിടയിൽ ഷിബിനയുടെ വസ്ത്രത്തിൽ ഗൗതമും ശ്രീലക്ഷ്മിയും ചേർന്ന് ഷൂ കെട്ടിയിട്ടു എന്ന ഗുരുതരമായ ആരോപണവും ഉയർന്നു വന്നിട്ടുണ്ട്. ഈ സംഭവത്തിൽ ശ്രീലക്ഷ്മി നേരിട്ട് ക്ഷമ ചോദിച്ചെങ്കിലും ഷിബിന അത് സ്വീകരിക്കാൻ തയ്യാറായില്ല.
വാരാന്ത്യ എപ്പിസോഡിൽ അവതാരകൻ ഈ വിഷയത്തിൽ എന്ത് നിലപാട് സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

