ബിഗ് ബോസ് മലയാളം സീസൺ 8 ആവേശകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മത്സരം പതിനെട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഫിസിക്കൽ അസോൾട്ട് ആരോപണങ്ങളും ഹൗസിൽ ശക്തമായിരിക്കുകയാണ്.
കഴിഞ്ഞ എപ്പിസോഡിന്റെ തുടർച്ചയെന്നോണം താഷിക്കെതിരെ എൽദോയും ഗൗതം ശശിയും രംഗത്തുവന്നിരുന്നു. എന്നാൽ താഷിക്കെതിരെ താൻ ഒന്നും പറയില്ലെന്നാണ് ഗൗതം ശശി വ്യക്തമാക്കുന്നത്.
ഇതിനിടയിൽ കൊമ്പനും ഐശ്വര്യയും തമ്മിലുള്ള ബന്ധവും ചർച്ചയാവുന്നുണ്ട്. തന്റെ അച്ഛന്റെ പേര് വിളിച്ചുകൊണ്ട് തന്നെ അഭിസംബോധന ചെയ്യരുതെന്ന് കൊമ്പനോട് ഐശ്വര്യ കർശന മുന്നറിയിപ്പ് നൽകുന്നുണ്ട്.
എന്നാൽ ഈ നിർദ്ദേശം അവഗണിച്ച് കൊമ്പൻ വീണ്ടും അത് ആവർത്തിച്ചത് ഇരുവർക്കിടയിലും വലിയ രീതിയിൽ അകൽച്ചയ്ക്ക് കാരണമായിട്ടുണ്ട്. இதற்கிடையில், ബിഗ് ബോസ് ഹൗസിൽ മറ്റൊരാളോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് ഐശ്വര്യ ഷിബിനയോടും, നോബിയോടും വെളിപ്പെടുത്തുന്നുണ്ട്.
ഇത് വിക്കിയോട് അല്ലേ എന്ന് ഷിബിന ചോദിക്കുന്നുണ്ടെങ്കിലും ഐശ്വര്യ അതിന് മറുപടി നൽകുന്നില്ല. എന്നാൽ ഐശ്വര്യയോട് തനിക്ക് ക്രഷ് തോന്നിയിട്ടുണ്ടെന്ന് നോബി തുറന്നുപറയുന്നുണ്ട്.
തന്റെ ക്രഷ് ആരാണെന്ന് വ്യക്തമാക്കാത്തത്കൊണ്ട് തന്നെ നോബിയും ആ ലിസ്റ്റിലുണ്ടെന്ന സൂചനയാണ് ഐശ്വര്യ നൽകുന്നത്. ഇതിനിടെ ഐശ്വര്യയോട് ഇനി മുതൽ താൻ ഒരു അകലം പാലിച്ച് മാത്രമേ മുന്നോട്ട് പോകൂ എന്ന് കൊമ്പൻ ഷിജിനുമായുള്ള സംഭാഷണത്തിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിനിടയിൽ ഐശ്വര്യ ഒറ്റക്കിരുന്ന് കരയുകയും കൊമ്പനെ നല്ലൊരു സുഹൃത്തായും അനുജനായുമാണ് കാണുന്നതെന്നും ക്യാമറ നോക്കി പറയുകയും ചെയ്യുന്നുണ്ട്. നോബിക്ക് തന്നോട് ക്രഷ് ഉണ്ടെന്ന് വെളിപ്പെടുത്തിയതിന് ശേഷം, തന്റെ ആദ്യത്തെ ക്രഷായ വിക്കിയോടും ലൗ ട്രാക്ക് പോലെ മുന്നോട്ട് പോയിരുന്ന കൊമ്പനുമായുമുള്ള സൗഹൃദത്തിന്റെ ഭാവി എന്താകുമെന്ന ആകാംക്ഷയിലാണ് പ്രേക്ഷകർ.
എന്നാൽ നോബിക്ക് ക്രഷ് ഉണ്ടെന്ന് പറഞ്ഞത് വ്യാജമാണെന്ന് ഷിബിനയും നോബിയും ചേർന്ന് പ്ലാൻ ചെയ്യുന്നുണ്ട്. ഐശ്വര്യയുടെ ഇരട്ടത്താപ്പും ലൗ ട്രാക്കും ഗെയിമിന്റെ ഭാഗം മാത്രമാണെന്നാണ് ഷിബിനയും നോബിയും ആരോപിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

