സംസ്ഥാന സാക്ഷരതാ മിഷന്റെ കീഴിൽ നടത്തിയ ഹയർസെക്കൻഡറി തുല്യതാ പരീക്ഷയിൽ കോഴിക്കോട് ജില്ലയിൽ 77.5 ശതമാനം വിജയം രേഖപ്പെടുത്തി. പരീക്ഷയെഴുതിയ ആകെ 710 പേരിൽ 554 പേർ വിജയം കരസ്ഥമാക്കി.
ഇതിൽ 46 പേർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ളവരും 4 പേർ ഭിന്നശേഷിക്കാരുമാണ്. ജില്ലയിലെ 17 ഹയർസെക്കൻഡറി സ്കൂളുകളിലായി എല്ലാ ഞായറാഴ്ചകളിലുമാണ് മുതിർന്ന പഠിതാക്കൾക്കായി ക്ലാസുകൾ ക്രമീകരിച്ചിരുന്നത്.
ഹ്യൂമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഷയങ്ങളിലാണ് ഇവിടെ പഠനം നടത്തിയത്. പരീക്ഷയിൽ ജില്ലയിലെ ഏറ്റവും പ്രായംകൂടിയ പഠിതാക്കളായ ലീല, അപ്പു നായർ, ചന്ദ്രൻ എന്നിവർ മികച്ച വിജയം നേടി ശ്രദ്ധേയരായി.
കല്ലാച്ചി ജിഎച്ച്എസ്എസിലാണ് 73 വയസ്സുകാരിയായ ലീല പഠനം പൂർത്തിയാക്കിയത്. കൊയിലാണ്ടി ജിഎച്ച്എസ്എസിൽ പഠിച്ച അരിക്കുളം സ്വദേശിയായ 73 വയസ്സുകാരൻ അപ്പു നായറും, മുക്കം നീലേശ്വരം ജിഎച്ച്എസ്എസിൽ നിന്ന് വിജയം നേടിയ 71 വയസ്സുകാരനായ ചന്ദ്രനും മാതൃകയായി മാറി.
യൂട്യൂബ് ജീവിതകാലഘട്ടത്തിൽ സ്കൂളിൽ പോകാൻ കഴിയാതെ വിദ്യാഭ്യാസം മുടങ്ങിയിട്ടും, ഈ പ്രായത്തിലും ഹയർസെക്കൻഡറി തുല്യതാ പരീക്ഷ വിജയിച്ച മുഴുവൻ പേരെയും ജില്ലാ സാക്ഷരതാ മിഷൻ ചെയർപഴ്സനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ മില്ലി മോഹൻ അഭിനന്ദിച്ചു. വിജയികൾക്ക് ബിരുദം ഉൾപ്പെടെയുള്ള തുടർപഠനം ഉറപ്പാക്കുന്നതിനായി ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ സഹകരണത്തോടെ പ്രത്യേക ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ജില്ലാ സാക്ഷരതാ മിഷൻ കോഓഡിനേറ്റർ പി.എൻ.ബാബു വ്യക്തമാക്കി.
തുടർപഠനത്തിന്റെ ഭാഗമായുള്ള ജില്ലാതല അനുമോദന ചടങ്ങ് വരുന്ന 30-ാം തീയതി രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

