പെൺകുട്ടികളുമായി അടുപ്പം സ്ഥാപിച്ച് രഹസ്യ ദൃശ്യങ്ങൾ പകർത്തിയ ശേഷം അവരെ ഭീഷണിപ്പെടുത്തി ലഹരിവസ്തുക്കൾ വിൽപന നടത്തിച്ചുവന്ന റാക്കറ്റ് തമിഴ്നാട് പൊലീസിന്റെ പിടിയിലായി. ചെന്നൈ എഗ്മോർ ഭാഗത്തുനിന്നും രണ്ട് സ്ത്രീകൾ അടക്കം മൂന്ന് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും 50 ഗ്രാം മെത്താംഫെറ്റമിൻ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
മുഹമ്മദ് അസറുദ്ദീൻ (29), മേക്കപ്പ് ആർട്ടിസ്റ്റ് സാറ (22) എന്നിവർക്കൊപ്പം ഒരു കോളജ് വിദ്യാർഥിനിയും സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായിട്ടുണ്ട്. ആഡംബര ജീവിതവും വലിയ തോതിൽ പണവും വാഗ്ദാനം ചെയ്താണ് പ്രതികൾ യുവതികളെ തങ്ങളുടെ സംഘത്തിലേക്ക് ആകർഷിച്ചിരുന്നത്.
വളരെ വേഗത്തിൽ പണം സമ്പാദിക്കാൻ സാധിക്കുന്ന എളുപ്പവഴിയാണിതെന്ന് വിശ്വസിപ്പിച്ചായിരുന്നു ഇവർ പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിൽ നിന്നും വൻതോതിൽ ലഹരിമരുന്ന് ശേഖരിച്ചിരുന്ന സംഘം, ഇവ നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകളിൽ നടക്കുന്ന രഹസ്യ പാർട്ടികളിൽ എത്തിച്ച് വിതരണം ചെയ്തിരുന്നതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഈ സംഘത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റു കണ്ണികളെക്കുറിച്ചും പൊലീസ് ഊർജ്ജിതമായ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

