ന്യൂഡൽഹി ∙ ജൂലൈ 20ന് ജന്തർ മന്തറിലെ വിദ്യാർഥി പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിൽ വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്ര സർക്കാർ ഉറപ്പു നൽകിയതായി 26 ദിവസമായി തുടർന്ന നിരാഹാര സമരം അവസാനിപ്പിച്ചതിനുശേഷമുള്ള സോനം വാങ്ചുക്കിന്റെ പ്രതികരണം. വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാവില്ലെന്ന് സർക്കാർ എഴുതി നൽകിയ ഉറപ്പും വാങ്ചുക് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
‘ജൂലൈ 20ന് നടന്ന ജന്തർ മന്തറിൽ നടന്ന പ്രതിഷേധ മാർച്ചിൽ സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ കേസെടുക്കില്ലെന്ന് ഉറപ്പു നൽകുന്നു.’– കേന്ദ്രമന്ത്രിമാർ ഒപ്പിട്ട രേഖയിൽ പറയുന്നു.
നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയെ തുടർന്ന് ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബത്തിന് പര്യാപ്തമായ നഷ്ടപരിഹാരം നൽകുന്ന കാര്യവും സർക്കാർ ഉറപ്പു നൽകിയെന്നും വാങ്ചുക് വ്യക്തമാക്കി. എന്നാൽ, വിദ്യാർഥികളുടെ പ്രധാന ആവശ്യമായ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയെക്കുറിച്ച് സർക്കാർ നൽകിയ ഉറപ്പിലോ വാങ്ചുക്കിന്റെ പ്രസ്താവനയിലോ പരാമർശമില്ല.
കേന്ദ്ര മന്ത്രിമാരായ ജെ.പി.നഡ്ഡ, ജിതേന്ദ്ര സിങ് എന്നിവരുമായി നടത്തിയ ചർച്ചയ്ക്കു ശേഷമാണ് അവരുടെ സാന്നിധ്യത്തിൽ വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്. ഒരു മാസത്തോളം നീണ്ട
ഉപവാസത്തെ തുടർന്ന് വാങ്ചുക്കിന്റെ ആരോഗ്യത്തെക്കുറിച്ച് കടുത്ത ആശങ്കകൾ ഉയർന്നിരുന്നു. ഒടുവിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നാലര മണിക്കൂറോളം ചർച്ച നടത്തിയ ശേഷമാണ് നഡ്ഡയും ജിതേന്ദ്ര സിങ്ങും വാങ്ചുക്കുമായി ആശയവിനിമയം നടത്തിയത്.
അമിത് ഷായുടെ നിർദേശപ്രകാരം വാങ്ചുക്കിനോടും ഭാര്യ ഗീതാഞ്ജലി ആങ്മോയോടും ഫോണിൽ സംസാരിച്ച ജിതേന്ദ്ര സിങ് അദ്ദേഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ സർക്കാർ തയാറാണെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് വ്യാഴാഴ്ച വൈകിട്ട് മേദാന്ത ആശുപത്രിയിലെത്തി മന്ത്രിമാർ വാങ്ചുക്കിനെ കാണുകയും സർക്കാരിന്റെ ഉറപ്പുകൾ കൈമാറുകയും ചെയ്തു.
ലഡാക്ക് അപെക്സ് ബോഡി നേതാക്കളും മന്ത്രിമാർക്കൊപ്പമുണ്ടായിരുന്നു. ഇരുവിഭാഗത്തിനു സ്വീകാര്യമായ വേദിയിൽ സിജെപി നേതാക്കളെ ചർച്ചയ്ക്ക് ക്ഷണിക്കാമെന്നും മന്ത്രിമാർ അറിയിച്ചു.
നേരത്തെ വിവിധ പാർട്ടികളിൽ നിന്നുള്ള 65 എംപിമാർ തന്നെ വന്നു കാണുകയും നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായി വാങ്ചുക് പറഞ്ഞു. ചോദ്യപ്പേപ്പർ ചോർച്ച, രാജ്യത്തെ പരീക്ഷാ സംവിധാനം എന്നിവയെക്കുറിച്ച് പാർലമെന്റിൽ ചർച്ച ചെയ്യാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു.
സർക്കാരിന്റെ പ്രതിനിധികളായി വന്ന മന്ത്രിമാരും സമാനമായ ഉറപ്പുകൾ ആവർത്തിച്ചു. എന്നാൽ ഈ ഉറപ്പുകൾ രേഖാമൂലം എഴുതി നൽകണമെന്ന് താൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് വാങ്ചുക് കൂട്ടിച്ചേർത്തു.
‘രണ്ടു ദിവസമായി വളരെ കടുപ്പമേറിയ ചർച്ചകളിലായിരുന്നു. എനിക്ക് ഉറപ്പുകൾ എഴുതി തന്നെ നൽകണമെന്ന് ആവശ്യപ്പെട്ടതിനാൽ അതിനുള്ള നടപടികൾക്കായി രണ്ടു ദിവസമെടുത്തു.
അതോടെ രണ്ടു ദിവസം കൂടി നിരാഹാരം തുടർന്നു. അതിലും കൂടുതൽ ഉപവസിക്കാൻ തയാറായിരുന്നു.
പക്ഷേ ഇന്ന് അവർ എനിക്ക് ഉറപ്പു നൽകി.’– വാങ്ചുക് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

