ഉപയോക്താക്കൾക്ക് കൂടുതൽ മികച്ച സാങ്കേതിക അനുഭവം സമ്മാനിക്കുന്നതിന്റെ ഭാഗമായി, തങ്ങളുടെ ആദ്യ തലമുറ സ്മാർട്ട് സ്പീക്കറുകളിലേക്കും ഡിസ്പ്ലേകളിലേക്കും ജെമിനി ലൈവ് (Gemini Live) സേവനം വ്യാപിപ്പിച്ച് ഗൂഗിൾ. ഒക്ടോബർ 2025 മുതൽ നെസ്റ്റ് മിനി, നെസ്റ്റ് ഹബ്, നെസ്റ്റ് ഹബ് മാക്സ്, നെസ്റ്റ് ഓഡിയോ തുടങ്ങിയ ഉപകരണങ്ങളിൽ ഈ സേവനം ലഭ്യമായിരുന്നെങ്കിലും, പഴയ ഹാർഡ്വെയർ പരിമിതികൾ കാരണം ഒറിജിനൽ ഗൂഗിൾ ഹോം മിനി, നെസ്റ്റ് ഹബ് എന്നിവയെ ഇതിൽ നിന്ന് ഒഴിവാക്കിയിരുന്നു.
എന്നാൽ പുതിയ സോഫ്റ്റ്വെയർ അപ്ഡേറ്റിലൂടെ ഈ പഴഞ്ചൻ ഉപകരണങ്ങളിലേക്കും സേവനം എത്തിച്ചിരിക്കുകയാണ് കമ്പനി. ജൂലൈ 23, 2026-ൽ പുറത്തിറങ്ങിയ ജെമിനി ഫോർ ഹോം അപ്ഡേറ്റിലൂടെയാണ് നെസ്റ്റ് ഹബ്, ഹോം മിനി എന്നീ ഉപകരണങ്ങളിലേക്ക് ഈ സേവനം എത്തിയത്.
എങ്കിലും, ഗൂഗിൾ ഹോം പ്രീമിയം സബ്സ്ക്രിപ്ഷൻ ഉള്ളവർക്ക് മാത്രമായിരിക്കും ഈ സേവനം ലഭിക്കുക. ഈ സേവനം ഉപയോഗിക്കുന്നതിനായി ഉപയോക്താക്കൾക്ക് “Hey Google, let’s chat.” എന്ന് വോയിസ് കമാൻഡ് നൽകാവുന്നതാണ്.
സ്മാർട്ട് ഹോം ഉപകരണങ്ങളിലെ ജെമിനി ലൈവിന്റെ പ്രധാന പോരായ്മയായിരുന്ന കോൺടെക്ച്വൽ മെമ്മറിയുടെ കുറവ് ഈ അപ്ഡേറ്റിലൂടെ പരിഹരിച്ചിട്ടുണ്ട്. ഫോണുകളിലും കമ്പ്യൂട്ടറുകളിലും ഉള്ളതുപോലെ 15 മിനിറ്റ് കോൺവേഴ്സേഷണൽ വിൻഡോ ഗൂഗിൾ ഹോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുവഴി എഐ അസിസ്റ്റന്റ് മുൻകാല സംഭാഷണങ്ങളുടെ സന്ദർഭം 15 മിനിറ്റ് വരെ ഓർമ്മയിൽ വെക്കും. ഇതിലൂടെ ഉപയോക്താക്കൾക്ക് ഇടവേളകളില്ലാതെ കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കും.
ഉദാഹരണത്തിന്, കിടപ്പുമുറിയിലെ താപനില 2 ഡിഗ്രി കൂട്ടാൻ ആവശ്യപ്പെട്ട ശേഷം, ഏതാനും മിനിറ്റുകൾക്കകം ഒരു ഡിഗ്രി കൂടി കൂട്ടാൻ വീണ്ടും ആവശ്യപ്പെടാം.
ഗൂഗിൾ ഹോം ആപ്പിലെ മറ്റ് പ്രധാന മാറ്റങ്ങൾ
ജെമിനി ഫോർ ഹോമിന് പുറമെ ഗൂഗിൾ ഹോം ആപ്പിൽ നിരവധി പുതിയ മാറ്റങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
* സ്റ്റാർട്ടറുകൾ ഇല്ലാതെ ഓട്ടോമേഷൻ സേവ് ചെയ്യുമ്പോൾ ആപ്പ് വ്യക്തമായ മുന്നറിയിപ്പ് നൽകും.
* സ്മാർട്ട് ബ്ലൈൻഡുകളുടെയും മറ്റ് വിൻഡോ കവറിംഗുകളുടെയും കൺട്രോളുകൾ മെച്ചപ്പെടുത്തിയിട്ടുണ്ട്.
* സ്മാർട്ട് ലോക്കുകളുടെ പാസ്കോഡുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട പുതിയ അലേർട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
* ഐഒഎസ് ഉപയോക്താക്കൾക്കായി വീഡിയോ പ്ലേബാക്ക് പിഴവുകൾ കുറയ്ക്കുകയും സ്ട്രീമിംഗ് കൂടുതൽ വേഗത്തിലാക്കുകയും ചെയ്തു.
* ആപ്പ് ലിങ്ക് നാവിഗേഷൻ തകരാറുകൾ പരിഹരിച്ചു.
* ക്യാമറ ബാറ്ററി ശരിയായി പ്രവർത്തിക്കാത്തതുമായി ബന്ധപ്പെട്ട
പ്രശ്നങ്ങൾ പരിഹരിച്ചു. കൂടാതെ, നെസ്റ്റ് ക്യാമറകളുടെ കണക്ഷൻ വിശ്വാസ്യത വർദ്ധിപ്പിക്കുകയും, ആക്ടിവിറ്റി സോണുകൾ കൂടുതൽ കൃത്യമാക്കുകയും ചെയ്തിട്ടുണ്ട്.
വാൾമാർട്ടിന്റെ ഓൺ-ബ്രാൻഡഡ് ഔട്ട്ഡോർ ക്യാമറയും ഫ്ലഡ്ലൈറ്റ് ക്യാമറയും ജെമിനി ബിൽറ്റ്-ഇൻ പ്രോഗ്രാമിന്റെ ഭാഗമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

