കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK-62 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിയ്ക്കാണ് ഈ ലോട്ടറിയുടെ ഫലം പ്രഖ്യാപിക്കുന്നത്.
ഈ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയികൾക്ക് ലഭിക്കും.
വെറും 50 രൂപയാണ് ഈ ടിക്കറ്റിന്റെ വില. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിവിധ ദിവസങ്ങളിലായി വിവിധ ലോട്ടറികളാണ് പുറത്തിറക്കുന്നത്.
ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറിയും, തിങ്കളാഴ്ച ഭാഗ്യതാരയും, ചൊവ്വാഴ്ച സ്ത്രീശക്തിയും, ബുധനാഴ്ച ധനലക്ഷ്മിയും, വ്യാഴാഴ്ച കാരുണ്യ പ്ലസും, വെള്ളിയാഴ്ച സുവർണ്ണ കേരളവും, ശനിയാഴ്ച കാരുണ്യ ലോട്ടറിയുമാണ് നറുക്കെടുക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ ജനങ്ങൾക്ക് ഫലം പരിശോധിക്കാവുന്നതാണ്.
ലോട്ടറിയിലൂടെ ലഭിക്കുന്ന സമ്മാനത്തുക 5000 രൂപയിൽ കുറവാണെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാം. എന്നാൽ സമ്മാനത്തുക 5000 രൂപയിൽ കൂടുതലാണെങ്കിൽ ടിക്കറ്റും യോഗ്യമായ തിരിച്ചറിയൽ രേഖയും സഹിതം ലോട്ടറി ഓഫീസിലോ അല്ലെങ്കിൽ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്.
നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

