അയൽരാജ്യങ്ങളായ ഇന്ത്യയുമായും ചൈനയുമായും തുല്യമായ നയതന്ത്ര ബന്ധം നിലനിർത്തുന്നതിന്റെ ഭാഗമായി തന്റെ കർശനമായ നയതന്ത്ര നിലപാടുകളിൽ മാറ്റം വരുത്തുന്നതായി റിപ്പോർട്ട്. വിദേശ അംബാസഡർമാരുമായി വ്യക്തിഗതമായി കൂടിക്കാഴ്ച നടത്തില്ലെന്ന മുൻ തീരുമാനത്തിൽ നിന്നാണ് അദ്ദേഹം പിന്മാറുന്നത്.
ഇതിന്റെ ഭാഗമായി ഈ ആഴ്ച തന്നെ ഇരുരാജ്യങ്ങളുടെയും അംബാസഡർമാരുമായി അദ്ദേഹം പ്രത്യേക കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യയെയും ചൈനയെയും നേപ്പാൾ ഒരുപോലെയാണ് കാണുന്നത് എന്ന ശക്തമായ സന്ദേശം നൽകുന്നതിനായി, ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ, ചൈനീസ് അംബാസഡർ ഷാങ് മാവോമിങ് എന്നിവരുമായി ഒരേ ദിവസം തന്നെയായിരിക്കും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുകയെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
സർക്കാർ അധികാരമേറ്റ് 100 ദിവസങ്ങൾ പിന്നിട്ടതിനു പിന്നാലെയാണ് നിർണായക നീക്കം. യുവജന മുന്നേറ്റത്തിലൂടെ കഴിഞ്ഞ മാർച്ച് 27നാണ് പ്രധാനമന്ത്രിയായി അധികാരമേറ്റത്.
പരമ്പരാഗത നയതന്ത്ര ശൈലികളിൽ നിന്ന് വ്യത്യസ്തമായി, വിദേശ നയതന്ത്രജ്ഞരുമായി തനിച്ചുള്ള കൂടിക്കാഴ്ചകൾ അദ്ദേഹം പൂർണമായും ഒഴിവാക്കിയിരുന്നു. പകരം കാഠ്മണ്ഡുവിലെ വിദേശ അംബാസഡർമാരുമായി രണ്ട് തവണ സംയുക്ത കൂടിക്കാഴ്ചകൾ മാത്രമാണ് അദ്ദേഹം നടത്തിയത്.
പുതിയ പ്രധാനമന്ത്രി അധികാരമേറ്റാൽ ദിവസങ്ങൾക്കകം വിദേശ അംബാസഡർമാരെ വ്യക്തിപരമായി ഓഫിസിലോ ഔദ്യോഗിക വസതിയിലോ സ്വീകരിക്കുന്നതായിരുന്നു നേപ്പാളിലെ നാട്ടുനടപ്പ്. ജൂലൈ ആദ്യം നേപ്പാൾ സന്ദർശിച്ച ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് പ്രസിഡന്റ് മസാതോ കന്ദയുമായി മാത്രമാണ് ഇതിനുമുമ്പ് അദ്ദേഹം ഒരു നയതന്ത്ര വിട്ടുവീഴ്ചയ്ക്ക് തയ്യാറായിട്ടുള്ളത്.
നയതന്ത്ര മേഖലയ്ക്ക് പുറമെ വ്യാപാരികൾ, കരാറുകാർ, വ്യവസായികൾ എന്നിവരുൾപ്പെടെയുള്ള ആഭ്യന്തര വ്യവസായ സമൂഹവുമായും സജീവമായി ആശയവിനിമയം നടത്തുന്നുണ്ട്. അയൽരാജ്യങ്ങൾക്ക് മുൻഗണന നൽകുന്ന നേപ്പാളിന്റെ വിദേശനയത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയായി പ്രധാനമന്ത്രി വിവിധ മേഖലകളിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെന്നും, അതിന്റെ തുടർച്ചയായി വിദേശ നയതന്ത്രജ്ഞരെ കാണാൻ തീരുമാനിച്ചപ്പോൾ ആദ്യ പരിഗണന ഇന്ത്യയ്ക്കും ചൈനയ്ക്കും നൽകുകയായിരുന്നുവെന്നും പ്രധാനമന്ത്രിയുടെ സഹായി കാഠ്മണ്ഡു പോസ്റ്റിനോട് പറഞ്ഞു. അധികാരമേറ്റ ശേഷം നേപ്പാൾ സന്ദർശിച്ച മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞർക്ക് പോലും കൂടിക്കാഴ്ചയ്ക്കുള്ള അനുമതി നൽകാൻ തയ്യാറായിരുന്നില്ല.
യുഎസ് അസിസ്റ്റന്റ് സെക്രട്ടറി സമീർ പോൾ കപൂർ, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സെർജിയോ ഗോർ എന്നിവരുൾപ്പെടെയുള്ളവരുടെ ആവശ്യങ്ങൾ അദ്ദേഹം മുൻപ് നിരസിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

