സ്മാർട്ട് വാച്ച് ഉപയോഗിച്ചുള്ള ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ എളുപ്പമാക്കുന്നതിന്റെ ഭാഗമായി, ഗൂഗിൾ വാളറ്റ് (Google Wallet) സംവിധാനത്തിലെ സാങ്കേതിക തടസ്സം ഔദ്യോഗികമായി പരിഹരിച്ചു. പിക്സൽ വാച്ച് ഉപകരണങ്ങളിൽ ഉപയോക്താക്കൾ നേരിട്ടിരുന്ന ബുദ്ധിമുട്ടുകൾക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.
കഴിഞ്ഞ കുറച്ചു ആഴ്ചകൾക്ക് മുൻപ് രൂപപ്പെട്ട സാങ്കേതിക തടസ്സം കാരണം വാച്ച് അൺലോക്ക് ചെയ്യാത്ത സന്ദർഭങ്ങളിൽ പേയ്മെന്റുകൾ പരാജയപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു.
ഈ തടസ്സമാണ് ഇപ്പോൾ കമ്പനി പരിഹരിച്ചിരിക്കുന്നത്. പ്രത്യേക അപ്ഡേറ്റുകളുടെ ആവശ്യമില്ലാതെ തന്നെ സെർവർ തലത്തിലുള്ള ചെറിയ മാറ്റങ്ങളിലൂടെ ഫീച്ചർ പൂർണ്ണ പ്രവർത്തനസജ്ജമാക്കിയെന്നാണ് വിവരം.
കഴിഞ്ഞ മാർച്ചിലാണ് പിക്സൽ വാച്ചുകളിൽ എക്സ്പ്രസ് പേ (Express Pay) ഫീച്ചർ അവതരിപ്പിച്ചത്. ഗൂഗിൾ വാളറ്റ് ആപ്ലിക്കേഷൻ മുൻകൂട്ടി തുറക്കാതെ തന്നെ പൊതുഗതാഗത സംവിധാനങ്ങളിലും മറ്റ് ഷോപ്പിംഗുകളിലും പണം നൽകാൻ ഈ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കുന്നു.
സുരക്ഷ മുൻനിർത്തി ഇടപാടുകൾ നടത്തുമ്പോൾ വാച്ച് അൺലോക്ക് ചെയ്യേണ്ടതുണ്ട്. ഉപയോക്താക്കളുടെ ഉദ്ദേശ്യം കൃത്യമായി മനസ്സിലാക്കാൻ നൂതനമായ മോഷൻ അൽഗോരിതങ്ങളാണ് ഇതിൽ ഉപയോഗിച്ചിട്ടുള്ളത്.
അനധികൃത ഇടപാടുകൾ തടയാൻ ഈ സുരക്ഷാ സംവിധാനം ഏറെ സഹായകരമാണ്. അനുയോജ്യമായ പിക്സൽ വാച്ച് ഉപയോഗിക്കുന്നവർക്ക് സെറ്റിങ്സ് വഴി എക്സ്പ്രസ് പേ ക്രമീകരിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

