വാഷിങ്ടൺ: ഇറാനെതിരെ പുതിയതും ശക്തവുമായ സൈനിക നടപടികളെക്കുറിച്ച് ഗൗരവമായ ആലോചനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. മുൻപ് നടപ്പിലാക്കിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറിയ’യേക്കാൾ വിപുലമായ ആക്രമണമാണ് പരിഗണനയിലുള്ളതെന്നും എന്നാൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ സുപ്രധാന വെളിപ്പെടുത്തൽ. ഇറാൻ ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സമഗ്രമായ ഒരു കരാറിലെത്താൻ ഇതുവരെയും തയ്യാറായിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ ഒരു വലിയ ആക്രമണത്തെക്കുറിച്ച് ആലോചിക്കുകയാണ്. ഇതുവരെ ഉണ്ടായതിനേക്കാൾ വലുത്.
ഞാൻ ഒരു തീരുമാനമെടുക്കാൻ അടുത്തിരിക്കുകയാണ്. ഞങ്ങൾ ഇതിനായി എല്ലാം സജ്ജമാക്കിയിട്ടുണ്ട്” എന്ന് ഡോണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
ഇറാൻ ഇതുവരെ ആവശ്യമായ രീതിയിലുള്ള പ്രത്യാഘാതങ്ങൾ അനുഭവിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കൻ സൈന്യം ഇറാനിൽ നേരിട്ട് ഇറങ്ങി ആക്രമണം നടത്തുമെന്ന ആശങ്ക ടെഹ്റാനിൽ നിലനിൽക്കുന്നതിനിടയാണ് ഈ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്.
അമേരിക്കൻ സേന രാജ്യത്ത് കാലുകുത്തിയാൽ സർവ്വശക്തിയുമെടുത്ത് തിരിച്ചടിക്കുമെന്നാണ് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. അതേസമയം, അമേരിക്ക ആവശ്യപ്പെട്ടാൽ ഏത് പുതിയ സൈനിക നീക്കത്തിലും ഇസ്രായേൽ അതിവേഗം പങ്കാളിയാകുമെന്ന് ഡോണാൾഡ് ട്രംപ് അവകാശപ്പെട്ടു.
താൻ ആവശ്യപ്പെട്ടാൽ രണ്ട് മിനിറ്റിനുള്ളിൽ ഇസ്രായേൽ ഒപ്പം ചേരുമെന്നും എന്നാൽ സൈനിക നടപടി ആരംഭിക്കാൻ അമേരിക്കയ്ക്ക് ഇസ്രായേലിന്റെ പിന്തുണ അത്യന്താപേക്ഷിതമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്രായേലിന്റെ പങ്കാളിത്തം ചില പ്രത്യേക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പശ്ചിമേഷ്യയിൽ സംഘർഷാന്തരീക്ഷം വീണ്ടും കനക്കുന്നതിനിടയിലാണ് അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ നിലപാടുകൾ പുറത്തുവരുന്നത്. മേഖലയിലെ സാഹചര്യം വഷളായതിനെ തുടർന്ന് ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിലേക്ക് ഉയർന്നിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തുന്ന നീക്കങ്ങളെ പ്രതിരോധിക്കാൻ യുഎസ് ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ ഒട്ടുമില്ല പിന്മാറില്ലെന്ന നിലപാടിലാണ് ഇറാൻ.
മേഖലയിൽ സൈനിക വിന്യാസം ശക്തമാക്കുമെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ‘കണ്ണിന് പകരം കണ്ണ്’ എന്ന നയമാണ് തങ്ങളുടേതെന്ന ഇറാന്റെ പ്രസ്താവനയ്ക്ക് ‘കണ്ണിന് പകരം തല’ എന്നതാണ് ഇനി അമേരിക്കയുടെ സമീപനം എന്ന മറുപടി നൽകിയത് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കുമെന്ന ആശങ്കയാണ് ഉയർത്തുന്നത്.
இதനിടെ, യെമനിലെ ഇറാൻ അനുകൂല ഹൂതി വിമതർ ചെങ്കടലിൽ സൗദി കപ്പലുകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഹൂതികളുടെ ഇത്തരം നീക്കങ്ങളുടെ ഉത്തരവാദിത്തവും ഇറാന്റെ മേൽ ചുമത്തുമെന്നാണ് ഡോണാൾഡ് ട്രംപ് വ്യക്തമാക്കിയത്.
ഹൂതികൾ ഇറാന്റെ നിഴൽ സൈന്യമാണെന്നും ആക്രമണങ്ങൾ തുടരുകയാണെങ്കിൽ ഇറാനും ഹൂതികൾക്കുമെതിരെ ശക്തമായ സൈനിക തിരിച്ചടി ഉണ്ടാകുമെന്നുമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

