ഡൽഹിയിൽ നടന്നുവരുന്ന വിദ്യാർഥി സമരങ്ങളുടെ പശ്ചാത്തലത്തിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും വ്യാപകമായി പ്രചരിപ്പിച്ച 480 പാക്കിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഡൽഹി പൊലീസ് ബ്ലോക്ക് ചെയ്തു. നിലവിലെ അശാന്തമായ സാഹചര്യം മുതലെടുത്ത് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാനും ഈ അക്കൗണ്ടുകൾ ബോധപൂർവ്വം ശ്രമിച്ചതായി അധികൃതർ വ്യക്തമാക്കി.
ഇത്തരം പരിശോധിക്കപ്പെടാത്ത വ്യാജ ഉള്ളടക്കങ്ങൾ വിശ്വസിച്ച് വഞ്ചിക്കപ്പെടരുതെന്ന് പൊലീസിന്റെ ഭാഗത്തുനിന്ന് കർശന നിർദ്ദേശമുണ്ട്. സമൂഹമാധ്യമങ്ങളിൽ വലിയ തോതിലുള്ള വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് ഔദ്യോഗിക വിഡിയോ സന്ദേശത്തിലൂടെ ഡൽഹി പൊലീസ് ജനങ്ങളെ അറിയിച്ചു.
‘‘ചില തെറ്റായ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതുവരെ നാന്നൂറിലധികം പാക്കിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഇത്തരത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
സാഹചര്യം മുതലെടുത്ത് വ്യാജ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന ഇവ ബ്ലോക്ക് ചെയ്തുവരികയാണ്’’ – പൊലീസ് വ്യക്തമാക്കി. മുൻപ് ഒപ്പേറേഷൻ സിന്ദൂർ സമയത്ത് സജീവമായി പ്രവർത്തിച്ചിരുന്ന അതേ അക്കൗണ്ടുകൾ തന്നെയാണ് ഈ ദൗത്യത്തിനു പിന്നിലും പ്രവർത്തിക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
സമരരംഗത്തുള്ള വിദ്യാർഥികളെ തെറ്റായ വഴിയിലേക്ക് നയിക്കാനും പൊതുജനങ്ങളെ പ്രകോപിപ്പിച്ച് അക്രമങ്ങളിലേക്ക് തള്ളിവിടാനുമാണ് ഈ അക്കൗണ്ടുകൾ ലക്ഷ്യമിടുന്നത്. ജനങ്ങളെ ഇളക്കിവിടുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നത്.
വ്യാജ പോസ്റ്റുകൾ, കൃത്രിമമായി എഡിറ്റ് ചെയ്ത ദൃശ്യങ്ങൾ, അപരിചിതരായ വ്യക്തികളുടെ പ്രൊഫൈലുകളിൽ നിന്നുള്ള സന്ദേശങ്ങൾ എന്നിവ കണ്ട് ആരും മാനസികമായി പ്രകോപിതരാകരുത്. ഏതൊരു വിവരവും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നതിന് മുൻപ് അതിന്റെ സത്യാവസ്ഥ എന്താണെന്ന് പൊതുജനങ്ങൾ ഉറപ്പുവരുത്തണമെന്നും ഡൽഹി പൊലീസ് ആവർ്യ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

