വാഷിങ്ടൻ ∙ ഔദ്യോഗിക യാത്രാ വിവരങ്ങൾ ചോർത്തി നൽകിയതുമായി ബന്ധപ്പെട്ട് സുരക്ഷാ വിഭാഗത്തിലെ സീക്രട്ട് സർവീസ് ഏജന്റിനെ സസ്പെൻഡ് ചെയ്തു. വാൻസിന്റെ യാത്രാ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന സിഎൻഎൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
വാൻസിന്റെ പെട്ടെന്നുള്ളതും വ്യക്തിപരവുമായ യാത്രാ ആവശ്യങ്ങൾ കാരണം സുരക്ഷാ ഉദ്യോഗസ്ഥർ കടുത്ത അതൃപ്തിയിലാണെന്നാണ് മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. തന്റെ മകനെ ഗോൾഫ് ക്ലാസിനു കൊണ്ടുപോകാനായി സൈനിക ഹെലികോപ്റ്ററായ ‘മറൈൻ ടു’ ഉപയോഗിക്കാൻ വാൻസ് ആവശ്യപ്പെട്ടതായാണ് പുറത്തുവന്ന റിപ്പോർട്ട്.
എന്നാൽ മോശം കാലാവസ്ഥ കാരണം ഈ യാത്ര പിന്നീട് റദ്ദാക്കുകയായിരുന്നു. കൂടാതെ വാൻസും ഭാര്യ ഉഷ വാൻസും വീട് അന്വേഷിക്കുന്നതിനായി വെർജീനിയയിലേക്ക് ഒന്നിലധികം തവണ ഹെലികോപ്റ്റർ യാത്രകൾ നടത്തിയതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
ഇത്തരം യാത്രകൾ നടത്തുവാൻ വൈറ്റ് ഹൗസ് മിലിട്ടറി ഓഫിസിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. പെന്റഗണിന്റെ 2022 ലെ ബജറ്റ് കണക്കുകൾ പ്രകാരം, ഈ ഹെലികോപ്റ്റർ സർവീസ് നടത്തുന്നതിനു നികുതിദായകരുടെ പണത്തിൽ നിന്ന് മണിക്കൂറിൽ 16,000 മുതൽ 24,600 ഡോളർ വരെയാണ് ചെലവ് വരുന്നത്.
ഈ വിവരങ്ങൾ മാധ്യമങ്ങളിൽ പുറത്തുവന്നതിനെത്തുടർന്ന് സീക്രട്ട് സർവീസും എഫ്ബിഐയും സംയുക്തമായി അന്വേഷണം ആരംഭിച്ചിരുന്നു. നിലവിൽ ഈ ഏജന്റിന്റെ സെക്യൂരിറ്റി ക്ലിയറൻസ് റദ്ദാക്കുകയും ഔദ്യോഗിക ഓഫിസ് സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്.
ഈ വിഷയവുമായി ബന്ധപ്പെട്ട് ഏജന്റിനെതിരെ ക്രിമിനൽ കുറ്റം ചുമത്തുമോ അതോ വകുപ്പുതല അച്ചടക്ക നടപടി മാത്രമായിരിക്കുമോ സ്വീകരിക്കുന്നത് എന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

