രാജതലസ്ഥാനത്ത് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പ്രതിക്ക് നേരെ പോലീസ് വെടിവെപ്പ്. ഓൺലൈൻ ടാക്സി ഡ്രൈവറായ ബബ്ലൂ എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിക്ക് നേരെ വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കാലിന് പരിക്കേറ്റ ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവം ഇങ്ങനെ കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ അഞ്ചരയോടെയാണ് മാതാപിതാക്കൾക്കൊപ്പം ഫുട്പാത്തിൽ ഉറങ്ങുകയായിരുന്ന മകളെ കാണാനില്ലെന്ന് കാണിച്ച് മെഹ്റോളി പോലീസിൽ പരാതി ലഭിക്കുന്നത്. പരാതിയെ തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയായ ബബ്ലൂവിനെ പോലീസ് പിടികൂടിയത്.
കുറ്റസമ്മതം പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഫുട്പാത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയ പെൺകുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്ന് പ്രതി സമ്മതിച്ചു.
കൊലപാതകത്തിന് ശേഷം മൃതദേഹം ദില്ലിയിലെ മെഹ്റോളിയിലുള്ള വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ഈ വനപ്രദേശത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്.
പ്രതി കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സാഹചര്യത്തിലാണ് വെടിവെക്കേണ്ടി വന്നതെന്നും കേസിൽ കൂടുതൽ അന്വേഷണങ്ങൾ തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

