ഡൽഹി മെഹ്റോളിയിൽ പത്തുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടി. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയുടെ കാലിൽ പൊലീസ് വെടിവെക്കുകയായിരുന്നു.
പരിക്കേറ്റ ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓൺലൈൻ ടാക്സി ഡ്രൈവറായ പ്രതി, ഫുട്പാത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയാണ് ക്രൂരകൃത്യം നടത്തിയത്.
ഇന്നലെയാണ് സംഭവം നടന്നത്. കുട്ടിയെ ഗുരുഗ്രാമിലേക്ക് കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം മൃതദേഹം ഡൽഹിയിലെ മെഹ്റോളി വനപ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ഈ പ്രദേശത്ത് തെളിവെടുപ്പിനായി എത്തിച്ചപ്പോഴാണ് പ്രതി പൊലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

