കൊച്ചി വില്ലിങ്ഡൻ ഐലൻഡിലെ വാർഫിലേക്ക് നീളുന്ന പാതയിലെ ഏകദേശം അര കിലോമീറ്ററോളം നീളത്തിൽ റെയിൽവേ ട്രാക്കുകൾ കാണാനില്ലെന്ന് റിപ്പോർട്ട്. ഐലൻഡ് റെയിൽവേ സ്റ്റേഷനിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് പോകുന്ന പ്രധാന പാതയുടെ ഒരു ഭാഗമാണ് അപ്രത്യക്ഷമായത്.
ഇവ ആരോ കടത്തിക്കൊണ്ടുപോയതാണെന്ന സംശയമാണ് ബലപ്പെടുന്നത്. കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഈ സംഭവം നടന്നത്.
ഈ പ്രദേശം സിഐഎസ്എഫ് (CISF), റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) എന്നിവരുടെ കർശന സുരക്ഷാ വലയത്തിലുള്ള മേഖലയാണ്. നിലവിൽ ഈ പാതയിലൂടെ ട്രെയിൻ സർവീസുകൾ പ്രവർത്തനരഹിതമാണ്.
നേരത്തെ, ഈ ഭാഗത്തെ റെയിൽവേ ഗർഡറുകൾ അഴിച്ചുമാറ്റി അറ്റകുറ്റപ്പണികൾക്കായി നീക്കങ്ങൾ നടന്നിരുന്നു. ഈ പ്രവൃത്തികളുടെ മറവിൽ ട്രാക്കുകൾ അഴിച്ചെടുത്ത് കടത്തിക്കൊണ്ടുപോയതാണോ എന്ന് റെയിൽവേ അധികൃതർ പരിശോധിച്ചുവരികയാണ്.
സുരക്ഷാ സംവിധാനങ്ങൾ നിലനിൽക്കെ ട്രാക്കുകൾ കാണാതായത് ഉന്നതതല അന്വേഷണത്തിന് വഴിവെച്ചേക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

