ഇമെയിലുകൾ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച സംവിധാനമാണെങ്കിലും, അടിയന്തര ജോലികളും സമയപരിധികളും (Deadlines) ഓർമ്മിപ്പിക്കാനുള്ള ഒരു ടൂളായി ജിമെയിലിനെ കാണാൻ കഴിയില്ല. ദൈനംദിന തിരക്കുകൾക്കിടയിൽ നീളമേറിയ ഇമെയിൽ ത്രെഡുകൾക്കിടയിൽ പ്രധാനപ്പെട്ട
കാര്യങ്ങൾ പലപ്പോഴും വിട്ടുപോകാറുണ്ട്. ഇത്തരത്തിൽ നഷ്ടപ്പെടുന്ന ഡെഡ്ലൈനുകളും ബില്ലുകളും സബ്സ്ക്രിപ്ഷൻ പുതുക്കലുകളും കൃത്യമായി ട്രാക്ക് ചെയ്യാൻ ജെമിനി (Gemini)-ഗൂഗിൾ ടാസ്ക് സംയോജനം എങ്ങനെ സഹായിക്കുന്നുവെന്ന് പരിശോധിക്കാം.
പ്രതിസന്ധികൾക്ക് പരിഹാരമായി ജെമിനി
ദിവസവും ലഭിക്കുന്ന നൂറുകണക്കിന് ഇമെയിലുകളിൽ നിന്ന് പ്രധാനപ്പെട്ടവ വേർതിരിച്ചെടുത്ത് ടാസ്ക് ലിസ്റ്റിലേക്ക് മാറ്റുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ ഗൂഗിൾ വർക്ക്സ്പേസുമായി പൂർണ്ണമായി സംയോജിപ്പിച്ചിരിക്കുന്ന ജെമിനി ഈ ജോലി വളരെ ലളിതമാക്കുന്നു.
ഉപയോക്താക്കൾക്ക് അവരുടെ ഇൻബോക്സിൽ നിന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനും അവ ഗൂഗിൾ ടാസ്കിലേക്ക് നേരിട്ട് ചേർക്കാനും ഇതിലൂടെ സാധിക്കും. പ്രവർത്തനരീതി ഇങ്ങനെ
ഓരോ ദിവസവും രാവിലെ ജെമിനി ഉപയോഗിച്ച് ആഴ്ചയിലെ പ്രധാന ജോലികൾ പരിശോധിക്കാൻ സാധിക്കും.
ഇമെയിലുകളിൽ നിന്നുള്ള പ്രോജക്റ്റ് വിവരങ്ങളും ഡെഡ്ലൈനുകളും കണ്ടെത്താൻ ഈ എഐ ടൂൾ മിനിറ്റുകൾ മതിയാകും.
* ഓട്ടോമേഷൻ: പ്രധാനപ്പെട്ട തീയതികൾ കണ്ടെത്തിയാൽ ഉടൻ തന്നെ അവയെ ഗൂഗിൾ ടാസ്കിലേക്ക് ഡ്യൂ ഡേറ്റുകൾ സഹിതം മാറ്റാൻ ജെമിനിയോട് നിർദ്ദേശിക്കാം.
ഇതിനായി കോപ്പി-പേസ്റ്റ് ചെയ്യേണ്ട ആവശ്യമില്ല, കേവലം ഒരു വോയിസ് കമാൻഡ് മതിയാകും.
* സബ്സ്ക്രിപ്ഷൻ മാനേജ്മെന്റ്: വരാനിരിക്കുന്ന 60 ദിവസത്തെ ബില്ലുകളും സബ്സ്ക്രിപ്ഷൻ പുതുക്കലുകളും കണ്ടെത്താനും ആവശ്യമില്ലാത്തവ റദ്ദാക്കാനും ഈ സംവിധാനം സഹായിക്കുന്നു.
* ക്ലയന്റ് ഫോളോ-അപ്പുകൾ: ആഴ്ചാവസാനം ക്ലയന്റുകളിൽ നിന്ന് ലഭിച്ചതും മറുപടി നൽകേണ്ടതുമായ ഇമെയിലുകൾ കണ്ടെത്താനും, അവ ഗൂഗിൾ ടാസ്കിലേക്ക് മാറ്റാനും ഇത് ഉപയോക്താക്കളെ സഹായിക്കുന്നു.
ഉൽപ്പാദനക്ഷമതയിൽ വൻ മാറ്റം
ഇൻബോക്സിലെ തിരക്കുകൾക്കിടയിൽ പ്രധാനപ്പെട്ട ഇമെയിലുകൾ കാണാതെ പോകുന്നു എന്ന ആശങ്കയ്ക്ക് ഇതോടെ വിരാമമാകുന്നു.
ജിമെയിലിലെ ഇമെയിലുകളെയും ഗൂഗിൾ ടാസ്കിനെയും ജെമിനി വഴി ബന്ധിപ്പിക്കുന്നത് വഴി, ജോലിയിൽ കൂടുതൽ വ്യക്തതയും വേഗതയും കൈവരിക്കാൻ സാധിക്കുന്നു. കൃത്യമായി ക്രമീകരിച്ചാൽ, ഒരു ഡിജിറ്റൽ അസിസ്റ്റന്റിനെപ്പോലെ പ്രവർത്തിച്ച് നിങ്ങളുടെ ജോലികൾ എളുപ്പമാക്കാൻ ഈ സംവിധാനത്തിന് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

