ജിയോ ബേബി സംവിധാനം ചെയ്ത ‘കാതൽ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനഘ രവി. ‘ആലപ്പുഴ ജിംഖാന’, ‘അപ്പുറം’, ‘അന്വേഷിപ്പിൻ കണ്ടെത്തും’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച താരം, ഇപ്പോൾ ആർ.ജെ.
ബാലാജി സംവിധാനം ചെയ്ത ‘കറുപ്പ്’ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമാ ലോകത്തും തന്റേതായ ഇടം കണ്ടെത്തിയിരിക്കുകയാണ്. ‘കാതൽ’ സിനിമയുടെ ചിത്രീകരണ വേളയിൽ നടൻ സൂര്യയുമായുണ്ടായ അപ്രതീക്ഷിത വീഡിയോ കോൾ അനുഭവം നടി വെളിപ്പെടുത്തി.
റെഡ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലാണ് അനഘ ഇക്കാര്യം പങ്കുവെച്ചത്. “കാതൽ സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് അത് സംഭവിച്ചത്.
അന്നെനിക്ക് ഷൂട്ടിങ് ഇല്ലാത്തതിനാൽ ഞാൻ റൂമിൽ നല്ല ഉറക്കത്തിലായിരുന്നു. പെട്ടെന്നാണ് അസിസ്റ്റന്റ് വിളിച്ച് മമ്മൂക്കയുമായുള്ള ഒരു വീഡിയോ കോൾ സീൻ ഷൂട്ട് ചെയ്യാനുണ്ടെന്ന് പറയുന്നത്.
അങ്ങനെ പെട്ടെന്ന് തന്നെ ആ സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞു. പക്ഷേ, ഞാൻ കോൾ കട്ട് ചെയ്തില്ലായിരുന്നു.
അപ്പോൾ മമ്മൂട്ടി സാർ ഫോൺ വാങ്ങിയിട്ട് ‘ഒരാൾക്ക് കൊടുക്കാം’ എന്ന് പറഞ്ഞ് ക്യാമറ തിരിച്ചപ്പോൾ ഞാൻ കാണുന്നത് സൂര്യ സാറിനെയും ജ്യോതിക മാമിനെയുമാണ്! അതുവരെ നേരിട്ട് പോലും കണ്ടിട്ടില്ലാത്ത സൂര്യ സാർ എന്നോട് ഫസ്റ്റ് ചോദിച്ചത്.” അനഘ ഓർക്കുന്നു.
“എന്താ അനഘ വരാഞ്ഞത്, ഇവിടെ നിന്നെ സെറ്റിൽ മിസ്സ് ചെയ്യുന്നുണ്ട് എന്നാണ്. എനിക്ക് ശരിക്കും അതൊരു വല്ലാത്ത മൊമെന്റ് ആയിരുന്നു.
പിന്നീട് ഞാൻ റൂമിലെത്തി അമ്മയോട് ഈ കാര്യം പറഞ്ഞപ്പോൾ, ‘അവിടെ തൊട്ടടുത്തല്ലേ പോയി നേരിട്ട് കാണാമായിരുന്നില്ലേ’ എന്ന് അമ്മ ചോദിച്ചു. അപ്പോഴാണ് ഞാൻ അമ്മയോട് ചുമ്മാ പറയുന്നത്, ‘ഞാൻ സൂര്യ സാറിനെ കാണുകയാണെങ്കിൽ അത് ഒന്നിച്ച് അഭിനയിക്കാൻ വേണ്ടി മാത്രമായിരിക്കും’ എന്ന്.
അങ്ങനെ ചിന്തിക്കുമ്പോൾ എന്തോ ഒരു പ്രത്യേക പവർ ഉള്ളതുപോലെ എനിക്ക് തോന്നുമായിരുന്നു.” എന്ന് നടി കൂട്ടിച്ചേർത്തു. അതേസമയം, ആഗോള ബോക്സ് ഓഫീസിൽ 200 കോടി രൂപ പിന്നിട്ട് വൻ വിജയം കൈവരിക്കുകയാണ് ‘കറുപ്പ്’.
രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും ഒന്നിക്കുന്ന ഈ ചിത്രം, വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഇരുവരും വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.
യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കർ ആണ് ഈ ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രൻസ്, നാട്ടി, സ്വാസിക, അനഘ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

