കൊല്ലം ചാത്തന്നൂരിൽ ബി ജെ പി പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ രാജീവിന് നേരെ ആക്രമണം. വരിഞ്ഞം സുന്ദരൻമുക്ക് സ്വദേശിയായ രാജീവിന് ജോലി കഴിഞ്ഞ് സ്റ്റുഡിയോ അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുത്തേറ്റത്.
ആക്രമണത്തിൽ രാജീവിന്റെ തോളിനാണ് പരിക്കേറ്റത്. സംഭവത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്ന് ബി ജെ പി നേതാക്കൾ ആരോപിച്ചു.
വരിഞ്ഞം സ്വദേശിയായ മൊട്ട വിഷ്ണു എന്ന വിഷ്ണു ആണ് ആക്രമണം നടത്തിയതെന്ന് ബി ജെ പി നേതാക്കൾ വ്യക്തമാക്കി.
ഡി വൈ എഫ് ഐ രാഷ്ട്രീയ പശ്ചാത്തലമുള്ള ആളാണ് പ്രതിയെന്നും ഇവർ ആരോപിക്കുന്നു. പരിക്കേറ്റ രാജീവിനെ ഉടൻ തന്നെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും ഉടൻ തന്നെ ഇയാൾ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

