എറണാകുളം ജില്ലയിലെ കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. പൊങ്ങൻചുവട് ഉന്നതി സ്വദേശിയായ പുഷ്പാകരൻ വെള്ളക്കയ്യൻ ആണ് ദാരുണമായി മരണപ്പെട്ടത്.
വനവിഭവങ്ങൾ ശേഖരിക്കുന്നതിനായി കാട്ടിലേക്ക് പോയ സമയത്താണ് ഇദ്ദേഹത്തിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. സംഭവസ്ഥലത്ത് ഒപ്പമുണ്ടായിരുന്നവർ ഫോൺ വഴി വിവരമറിയിച്ചതിനെത്തുടർന്നാണ് വിവരം പുറത്തറിയുന്നത്.
ഉടൻ തന്നെ ഗുരുതരമായി പരിക്കേറ്റ പുഷ്പാകരനെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മരണവിവരം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾക്കിടയിൽ വലിയ ആശങ്കയാണ് ഉയർന്നിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

