കളമശേരി: കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ നേതാക്കളുടെ സസ്പെൻഷനെ തുടർന്ന് കുസാറ്റിൽ നടന്നുവരുന്ന അനിശ്ചിതകാല സമരം 16-ാം ദിവസത്തിലേക്ക് കടന്നു. സർവകലാശാലാ ക്യാമ്പസിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ അസോസിയേഷൻ പ്രസിഡന്റ് എ.ജെ.മെറിമോൾ അധ്യക്ഷത വഹിച്ചു.
സമരത്തിന് പിന്തുണയുമായി കേരള പിഎസ്സി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ്.ബോബിനാഥ് ചടങ്ങിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി ടി.പി ജിതിൻ, സിപിഐ(എം) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും ജിസിഡിഎ മുൻ ചെയർമാനുമായ സി.എൻ.മോഹനൻ എന്നിവർ സമരവേദിയിൽ സംസാരിച്ചു.
നേതാക്കളുടെ സസ്പെൻഷൻ പിൻവലിക്കുന്നത് വരെ സമരം ശക്തമായി തുടരാനാണ് അസോസിയേഷന്റെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

