അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിക്കുകയും അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പരാതിയിൽ കോക്രോച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദീപ്കെക്കെതിരെ ലാത്തൂർ പൊലീസ് കേസെടുത്തു. മുംബൈയിൽ നിന്ന് 500 കിലോമീറ്റർ അകലെയുള്ള ലാത്തൂർ ഔസയിലെ ഉർദ്ദു സ്കൂളിലെ അധ്യാപികയാണു പരാതി നൽകിയത്.
അനുമതിയില്ലാതെ സ്കൂളിലേക്കു കയറിവന്ന ദിപ്കെയും സഹപ്രവർത്തകരും ക്ലാസിൽ വിദ്യാർഥികൾക്കിടയിൽ ഇരിക്കുകയും അവരോട് ചോദ്യങ്ങൾ ചോദിക്കുകയും അക്കാര്യങ്ങൾ ക്യാമറയിൽ പകർത്തുകയും ചെയ്തെന്നും അതു സ്കൂളിന്റെ പ്രവർത്തനങ്ങൾ താളം തെറ്റിച്ചെന്നുമാണു പരാതിയിലുള്ളത്. തങ്ങളുടെ സന്ദർശനത്തെക്കുറിച്ച് അറിഞ്ഞ സ്കൂൾ അധികൃതർ അടുത്തുള്ള സ്കൂളിലെ വിദ്യാർഥികളെ കൊണ്ടുവന്നതായുള്ള ദിപ്കെയുടെ ആരോപണം സ്കൂളിനെയും അധ്യാപകരെയും അപകീർത്തിപ്പെടുത്തിയെന്നും പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

