സംഘടനയുടെ സമരരീതികളിൽ കാലോചിതമായി മാറ്റങ്ങൾ വരുത്തുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷ ചിന്ത ജെറോം വ്യക്തമാക്കി. ജനാധിപത്യ മൂല്യങ്ങൾ പൂർണ്ണമായും ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു.
ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ചിന്ത ജെറോമിന്റെയും എം വിജിന്റെയും പ്രതികരണങ്ങൾ ഉണ്ടായത്. സംസ്ഥാന സമ്മേളനത്തിൽ നടന്ന വിവിധ ചർച്ചകൾ, വിമർശനങ്ങൾ, സ്വയം വിമർശനങ്ങൾ, സമഗ്രമായ വിശകലനങ്ങൾ എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച പദ്ധതികൾ തയ്യാറാക്കിയിട്ടുള്ളതെന്ന് ചിന്ത ജെറോം വ്യക്തമാക്കി.
സഖാവ് എം വിജൻ ആണ് ഈ പ്രവർത്തന പദ്ധതി സമ്മേളനത്തിൽ അവതരിപ്പിച്ചത്. തുടർന്ന് സമ്മേളനം ഈ ഭാവി പ്രവർത്തന പദ്ധതി ഔദ്യോഗികമായി അംഗീകരിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

