പത്തനംതിട്ട കെഎസ്ആർടിസി ഡിപ്പോയിൽനിന്ന് പുതുക്കുളം, മലയാലപ്പുഴ, തെക്കുംമല, കൊമ്പനോലി വഴി വടശേരിക്കരയിലേക്കുള്ള ഓർഡിനറി ബസ് സർവീസ് മുടങ്ങുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
മലയോര മേഖലകളിൽനിന്ന് വിവിധ ജോലികൾക്കായി പുറംനാടുകളിലേക്ക് യാത്ര ചെയ്യുന്നവരും സ്കൂൾ, കോളജ് വിദ്യാർഥികളുമാണ് യാത്രാക്ലേശം മൂലം ഏറെ വലയുന്നത്. കഴിഞ്ഞ ദിവസം സർവീസ് പൂർണ്ണമായും മുടങ്ങിയത് നിരവധി പേരുടെ തൊഴിൽ ദിവസങ്ങളാണ് നഷ്ടപ്പെടുത്തിയത്.
സ്റ്റോപ്പുകളിൽ ബസ് കാത്തുനിന്ന് മണിക്കൂറുകൾ കാത്തിരുന്ന ശേഷം ഒടുവിൽ നിരാശയോടെ വീടുകളിലേക്ക് മടങ്ങേണ്ട അവസ്ഥയാണ് യാത്രക്കാർക്ക് ഉണ്ടായത്.
കൃത്യസമയത്ത് വാഹന ലഭ്യത ഉറപ്പാക്കാൻ കഴിയാത്തതിനാൽ വിദ്യാർഥികൾക്ക് സ്കൂളുകളിൽ എത്തിച്ചേരാനും സാധിച്ചില്ല. ബസ് സർവീസ് തടസ്സപ്പെട്ടതിനെ തുടർന്ന് ഡിപ്പോയിൽ ബന്ധപ്പെട്ട് അന്വേഷിച്ചപ്പോൾ 6 ബസുകൾ കുറവായിരുന്നു എന്ന മറുപടിയാണ് ലഭിച്ചതെന്ന് പഞ്ചായത്ത് മുൻ അംഗം എസ്.പത്മലേഖ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

