ഡൽഹിയിൽ വിദ്യാർഥി സമരത്തിനു നേരെ ഉണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കേരള മഹിളാസംഘം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
കിഡ്സൺ കോർണറിൽ സംഘടിപ്പിച്ച പരിപാടി കേരള മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് പി.വസന്തം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കേരള മഹിളാസംഘം ജില്ലാ സെക്രട്ടറി ടി.ഭാരതി സ്വാഗതം ആശംസിച്ചു.
ജില്ലാ പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെ.ടി.കല്യാണി, സാറാ ജാഫർ, ആശ ശശാങ്കൻ, സി.എസ്.എലിസബത്ത് എന്നിവർ യോഗത്തിൽ സംസാരിച്ചു.
ചടങ്ങിന് ഷീമ വള്ളിൽ നന്ദി രേഖപ്പെടുത്തി. സരസു കൊടമന, സിന്ധു, പ്രസന്ന, ഉഷാദേവി, സതീദേവി, അഷിക തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

