സംവിധായകൻ രഞ്ജിത്ത് ഒരുക്കുന്ന പുതിയ ആക്ഷൻ ചിത്രം ‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ നാലിന് പ്രേക്ഷകർക്ക് മുന്നിലെത്തും. ചിത്രത്തിൻ്റെ ഔദ്യോഗിക റിലീസ് തീയതി വ്യക്തമാക്കുന്ന പുതിയ പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു.
ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന പ്രകാശ് വർമ്മ അവതരിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനും ഒപ്പം അഞ്ച് ജൂനിയർ യുവാക്കളും ഉൾപ്പെടുന്ന ദൃശ്യമാണ് പോസ്റ്ററിലുള്ളത്. സത്യം സിനിമാസ്, മഹാ സുബൈർ മൂവി ക്ഷേത്ര എന്നീ ബാനറുകളിൽ പ്രേമചന്ദ്രൻ എ ജി, മഹാ സുബൈർ എന്നിവർ ചേർന്നാണ് ഈ സിനിമ നിർമ്മിക്കുന്നത്.
കൊച്ചി നഗരത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു പൂർണ്ണ പൊലീസ് ആക്ഷൻ മാസ് എൻ്റർടൈനർ ചിത്രമായാണ് ഇത് ഒരുക്കിയിരിക്കുന്നത്. വലിയ മുതൽമുടക്കിൽ ഏകദേശം 90 ദിവസത്തോളം നീണ്ട
ചിത്രീകരണമാണ് പൂർത്തിയായത്. കൊച്ചിക്ക് പുറമേ കണ്ണൂർ, വയനാട്, കോട്ടയം, തിരുവനന്തപുരം എന്നീ വിവിധ പ്രദേശങ്ങളിലായിട്ടാണ് ഷൂട്ടിംഗ് നടന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിനായി ദക്ഷിണേന്ത്യയിലെ പ്രമുഖ സംഘട്ടന സംവിധായകരായ ഫീനിക്സ് പ്രഭു, പി സി സ്റ്റണ്ട്സ്, മാഫിയ ശശി എന്നിവരാണ് ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. പ്രകാശ് വർമ്മയും അഭിരാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഋതു ദേവ് അയ്യപ്പൻ, ഷനൂദ് ഇബ്രാഹിം, ഡോൺ മൈക്കിൾ, സജൻ സുദർശൻ, നിജാദ് ബാബു തോമസ്, ഷെർഷ ഷെരിഫ്, റിനോഷ് ജോർജ്, അമൽ ജോസ് ആൻ്റണി, ബോബി കുര്യൻ, വി കെ.
പ്രകാശ്, സുരേഷ് കൃഷ്ണ, ജോയ് മാത്യു, ദേവൻ, ആനന്ദ് മൻമഥൻ, ജോണി ആൻ്റണി, ഭീമൻ രഘു, നന്ദു, ജെയ്സ് ജോസ്, അസിം ജമാൽ, ഗായത്രി അശോക്, അജയ് വാസുദേവ്, ശങ്കർ രാമകൃഷ്ണൻ, നന്ദൻ ഉണ്ണി, അക്ഷയ് രാധാകൃഷ്ണൻ, മോഹൻ ജോസ്, മാധുരി, സാബുമോൻ, ഗുണ്ടുകാട് സാബു, മുരുകൻ, സന്ധ്യ രാജേന്ദ്രൻ, വൈഷ്ണവി, രമാദേവി, അംബിക നായർ തുടങ്ങിയ നീണ്ട താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ഇതിനുപുറമെ, സംവിധായകൻ രഞ്ജിത്തിന്റെ തന്നെ ‘ബ്ലാക്ക്’ എന്ന ചിത്രത്തിലെ പ്രശസ്തമായ ‘കാരിക്കാമുറി ഷണ്മുഖൻ’ എന്ന ജനപ്രിയ കഥാപാത്രത്തെ മമ്മൂട്ടി ഈ സിനിമയിലും അവതരിപ്പിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ: ഗാനങ്ങൾ – ഷിബു ചക്രവർത്തി, സംഗീതം – ജോ ഡാനിയേൽ, പശ്ചാത്തല സംഗീതം – ബിജിബാല്, ഛായാഗ്രഹണം – പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിംഗ് – മനോജ് കണ്ണോത്ത്, കലാസംവിധാനം – സാബുറാം, മേക്കപ്പ് – റോഷൻ എൻ ജി, കോസ്റ്റ്യൂം ഡിസൈൻ – സമീറ സനീഷ്, സ്റ്റിൽസ് – പ്രേംലാൽ പട്ടാഴി, സൗണ്ട് ഡിസൈൻ – കിഷൻ സപ്ത, ലൈൻ പ്രൊഡ്യൂസർ – സുനിൽ സിംഗ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – വി ബോസ്, ഡിസൈൻ – ആൻ്റണി സ്റ്റീഫൻ, കാസ്റ്റിംഗ് ഡയറക്ടർ – ശാലിനി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ, പി.ആർ.ഒ – വാഴൂർ ജോസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

