സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനമായ ഓപ്പറേഷൻ തൂഫാൻ പദ്ധതിക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം (ഒസിവൈഎം). ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘മൈൽസ് വിത്തൗട്ട് മിസ്റ്റേക് 2.0’ ലഹരിവിരുദ്ധ സംഗമത്തിന്റെയും സംസ്ഥാനതല വോക്കത്തണിന്റെയും ഔദ്യോഗിക ഉദ്ഘാടനം വരുന്ന 24-ാം തീയതി നടക്കും.
ശ്രീകാര്യം മാർ ദിയസ്കോറസ് ഫാർമസി കോളജിൽ വെച്ച് രാവിലെ 11 മണിക്ക് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ലിജു സംഗമം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സന്നിഹിതരായിരിക്കും.
തുടർന്ന് നടക്കുന്ന വോക്കത്തൺ വി.മുരളീധരൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്യും. ഈ ലഹരിവിരുദ്ധ സന്ദേശയാത്ര കേരളത്തിലെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

