ന്യൂയോർക്ക് വേദിയാകുന്ന ലോകകപ്പ് ഫുട്ബോളിൽ നിർണ്ണായക മത്സരത്തിനൊരുങ്ങുകയാണ് പോർച്ചുഗൽ. കോംഗോയ്ക്കെതിരായ ആദ്യ മത്സരം സമനിലയിൽ അവസാനിച്ചതോടെ, നോക്കൗട്ട് സാധ്യതകൾ സജീവമായി നിലനിർത്താൻ ഇന്നത്തെ മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെ പരാജയപ്പെടുത്തുകയെന്നത് പോർച്ചുഗലിന് അനിവാര്യമാണ്.
മധ്യനിരയിൽ മികച്ച താരങ്ങൾ ഉണ്ടായിരുന്നിട്ടും, കഴിഞ്ഞ മത്സരത്തിൽ ഗോൾ കണ്ടെത്തുന്നതിൽ നേരിട്ട പ്രതിസന്ധി ടീമിന് വലിയ തിരിച്ചടിയായിരുന്നു.
കരുത്തരായ കൊളംബിയയാണ് പോർച്ചുഗലിന്റെ അടുത്ത എതിരാളികൾ എന്നതിനാലും ഇന്നത്തെ വിജയം ടീമിന് നിർണ്ണായകമാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ആദ്യ ഇലവനിൽ തന്നെ അണിനിരക്കും.
തന്റെ ആറാം ലോകകപ്പിൽ കളിക്കുന്ന റൊണാൾഡോ ഫോമിലേക്ക് മടങ്ങിയെത്തുന്നത് പോർച്ചുഗലിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ഏറെ ഗുണകരമാകും. മുന്നേറ്റ നിരയിൽ ജോവോ ഫെലിക്സും പെഡ്രോ നെറ്റോയും ടീമിനായി ഇറങ്ങുമ്പോൾ, കഴിഞ്ഞ മത്സരത്തിൽ പ്രതീക്ഷക്കൊത്തുയരാൻ കഴിയാതിരുന്ന ബെർണാഡോ സിൽവ ഇന്ന് പകരക്കാരുടെ ബെഞ്ചിലായിരിക്കും.
മറുഭാഗത്ത്, കൊളംബിയയോട് തോൽവി വഴങ്ങിയാണ് ഉസ്ബെക്കിസ്ഥാൻ ഇറങ്ങുന്നത്. നിലവിൽ പോയിന്റ് പട്ടികയിൽ കൊളംബിയയാണ് മുന്നിലുള്ളത്.
ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടി വന്നാൽ നോക്കൗട്ടിൽ ഇംഗ്ലണ്ടിനെ നേരിടേണ്ടി വരുമെന്നതും പോർച്ചുഗലിന്റെ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്. കൊളംബിയ ഇന്ന് കോംഗോയെ പരാജയപ്പെടുത്തിയാൽ ഗ്രൂപ്പ് ചാമ്പ്യന്മാരായി അവർക്ക് നോക്കൗട്ടിലേക്ക് മുന്നേറാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

