കണ്ണൂർ ജില്ലയിലെ കേളകം പ്രദേശത്ത് മാസങ്ങളായി നാട്ടുകാർക്കിടയിൽ ഭീതി പടർത്തിയിരുന്ന പുലിയെ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുക്കി. പ്രദേശവാസികളുടെ ഏറെ നാളത്തെ ആശങ്കകൾക്ക് ഇതോടെ അറുതിയായി.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഈ മേഖലയിൽ പുലിയുടെ സാന്നിധ്യം ശക്തമായിരുന്നതായി നാട്ടുകാർ സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച രാത്രിയോടെ പ്രദേശത്തെ വളർത്തുമൃഗങ്ങളെ പുലി ആക്രമിച്ച് കൊന്നതോടെയാണ് സ്ഥിതിഗതികൾ ഗുരുതരമായത്.
മൃഗങ്ങളേറ്റ മുറിവുകൾ പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ, ആക്രമണത്തിന് പിന്നിൽ പുലിയാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. തുടർന്ന് ജനങ്ങളുടെ സുരക്ഷ മുൻനിർത്തി വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിക്കുകയായിരുന്നു.
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തിങ്കളാഴ്ച രാത്രി 8.30 ഓടെ പുലി കൂട്ടിൽ അകപ്പെട്ടു. വനംവകുപ്പിന്റെ സമയോചിതമായ ഇടപെടൽ വലിയൊരു ദുരന്തം ഒഴിവാക്കി എന്നാണ് നാട്ടുകാരുടെ പ്രതികരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

