സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികള്‍ക്ക് ലഭ്യമാക്കിയ നാറ്റ്സ്മാര്ട്ട് (റിസ്ഡിപ്ലാം) മരുന്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഔദ്യോഗിക വിശദീകരണവുമായി നിര്‍മാതാക്കളായ നാറ്റ്കോ ഫാര്‍മ രംഗത്ത്.
നിയമപരമായ എല്ലാവിധ മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ച്, ബന്ധപ്പെട്ട അധികാരികളുടെ ഔദ്യോഗിക അനുമതി നേടിയാണ് ഈ മരുന്ന് വിപണിയില്‍ എത്തിച്ചിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി.
കേരള സര്‍ക്കാരിന്റെ ഔദ്യോഗിക ടെന്‍ഡര്‍ നടപടികളില്‍ പൂര്‍ണ്ണമായും പങ്കാളിയായാണ് മരുന്ന് വിതരണം നടത്തിവരുന്നത്. നിലവിലെ കരാര്‍ പ്രകാരം മൂന്ന് കുപ്പി മരുന്ന് വാങ്ങുമ്പോള്‍ ‘പേഷ്യന്റ് അസിസ്റ്റന്‍സ് പ്രോഗ്രാം’ എന്ന പദ്ധതിയുടെ ഭാഗമായി ഒരെണ്ണം സൗജന്യമായി നല്കുവാൻ വ്യവസ്ഥയുണ്ട്.
ഇതുവഴി ഒരു കുപ്പി മരുന്നിന് 8000 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഇത്തരത്തില്‍ രോഗികള്‍ക്ക് സൗജന്യമായി ലഭ്യമാക്കുന്ന കുപ്പികളിലാണ് ‘ഫിസിഷ്യന്‍സ് സാംപിള്‍, ക്ലിനിക്കല്‍ ട്രയല്‍ ഒണ്‍ലി’ എന്ന് അടയാളപ്പെടുത്തിയിരുന്നത്.
മറിച്ച് ഈ മരുന്ന് യാതൊരുവിധ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കും ഉള്ളതല്ലെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ഈ മരുന്നിന്റെ പ്രയോജനം ലഭിച്ചിട്ടുണ്ട്.
ഇഎസ്ഐ പോലെയുള്ള പ്രധാന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പ്രമുഖ സ്വകാര്യ ആശുപത്രികള്‍, വിവിധ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയെല്ലാം ഈ മരുന്ന് വിജയകരമായി ഉപയോഗിച്ചു വരുന്നുണ്ട്. പ്രമുഖനായ ഒരു പീഡിയാട്രിക് ന്യൂറോളജിസ്റ്റ് 150-ഓളം രോഗികള്‍ക്ക് ഈ മരുന്ന് നല്‍കിയതിന്റെ അനുകൂലമായ ക്ലിനിക്കല്‍ അനുഭവങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കമ്പനി കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

