ശബരിമല തീർത്ഥാടകർക്കായി പുതിയ യാത്രാ പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. പമ്പയിലേക്ക് കെഎസ്ആർടിസി ബസുകൾ ചാർട്ട് ചെയ്തു യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ഇത്തരം ചാർട്ടേർഡ് സർവീസുകൾക്ക് അധിക നിരക്ക് ഈടാക്കില്ലെന്നും അദ്ദേഹം അറിയിച്ചു. അയ്യപ്പഭക്തർ ഒത്തുകൂടിയിരിക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി അവരെ കയറ്റി പമ്പയിൽ എത്തിക്കുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
ഇതിനായി കുറഞ്ഞത് 45 ടിക്കറ്റുകൾ നിർബന്ധമാണെന്നും, ഈ നിബന്ധനയിൽ യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി. തീർത്ഥാടക സംഘങ്ങൾ പരസ്പരം ആലോചിച്ച് യാത്രാ സംഘത്തിന്റെ എണ്ണം തീരുമാനിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ട്രേഡ് യൂണിയൻ സംഘടനകളുടെ സാന്നിധ്യം ആവശ്യമെന്ന് കരുതുന്ന സർക്കാറാണ് നിലവിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുഗതാഗത മേഖലയിൽ നിക്ഷേപം നടത്തിയിട്ടുള്ള വ്യക്തികൾക്കും കമ്പനികൾക്കും സർക്കാർ എതിരല്ല.
ശബരിമല സർവീസുകൾക്കായി ഇതിനോടകം ബസുകളും ട്രക്കുകളും ലീസിനെടുത്ത് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ട്രക്കുകൾ കൂടി സർവീസിനായി എത്തുന്നതോടെ കോർപ്പറേഷൻ ലാഭത്തിലേക്ക് എത്തുമെന്ന് വ്യക്തമാക്കിയ മന്ത്രി, കെഎസ്ആർടിസി മുങ്ങുന്ന കപ്പലല്ലെന്നും മറിച്ച് ഉദിച്ചുയരുന്ന സൂര്യനാണെന്നും വിശേഷിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

