ലോകത്ത് ആദ്യമായി മനുഷ്യരിൽ ഷാമോണ്ട വൈറസ് (Shamonda virus) സ്ഥിരീകരിച്ചു.
കന്നുകാലികളിൽ മാത്രം കണ്ടുവന്നിരുന്ന ഈ രോഗം ഫ്രാൻസിലാണ് ആദ്യമായി മനുഷ്യനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിഴക്കൻ ഫ്രാൻസിലാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
വൈറസ് ബാധയെ തുടർന്ന് ഒരാൾ മരണപ്പെടുകയും ചെയ്തു. കുതിരകൾ, ചെമ്മരിയാടുകൾ എന്നിവയിൽ മുൻകാലങ്ങളിൽ ഷാമോണ്ട
വൈറസ് കണ്ടെത്തിയിട്ടുണ്ടെന്ന് വേൾഡ് ഓർഗനൈസേഷൻ ഫോർ അനിമൽ ഹെൽത്ത് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങൾ വളരെ ഗൗരവത്തോടെയും സൂക്ഷ്മമായും നിരീക്ഷിച്ചു വരികയാണെന്ന് യൂറോപ്യൻ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ അറിയിച്ചു.
ഓസ്ട്രിയ, ബെൽജിയം, അയർലൻഡ്, ഇറ്റലി, ലിച്ചെൻസ്റ്റൈൻ, ലക്സംബർഗ്, നെതർലൻഡ്സ്, പോർച്ചുഗൽ, സ്ലൊവേനിയ, സ്പെയിൻ, യുകെ ജേഴ്സി തുടങ്ങിയ വിവിധ രാജ്യങ്ങളിലും ഈ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ രാജ്യങ്ങളിലെല്ലാം മൃഗങ്ങളിൽ മാത്രമാണ് നിലവിൽ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

