കോഴിക്കോട് ജില്ലയില്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തുക തട്ടിയെടുത്ത കേസിലെ നിര്‍ണായക പ്രതി പൊലീസ് പിടിയില്‍. കോഴിക്കോട് നരിക്കുനി സ്വദേശിയുടെ പരാതിയില്‍ 23 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് കൊടുവള്ളി കിഴക്കോത്ത് സ്വദേശിയായ അഷ്മില്‍ അറസ്റ്റിലായത്.
കോഴിക്കോട് റൂറല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ഇയാളെ പിടികൂടിയത്. ഈ കേസിലെ 12-ാം പ്രതിയാണ് അഷ്മില്‍.
നേരത്തെ ബിഗ് ബോസ് മുന്‍ താരം ബ്ലെസ്ലി ഉള്‍പ്പെടെയുള്ളവര്‍ ഈ കേസില്‍ അറസ്റ്റിലായിരുന്നു. സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടെലഗ്രാം വഴി ബന്ധം സ്ഥാപിച്ച ശേഷമായിരുന്നു തട്ടിപ്പ് ആസൂത്രണം ചെയ്തത്.
ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്ത് നരിക്കുനി സ്വദേശിയായ യുവാവില്‍ നിന്നും ഇയാളുടെ സുഹൃത്തില്‍ നിന്നുമായി പല ഘട്ടങ്ങളിലായി പണം കൈക്കലാക്കുകയായിരുന്നു. 2025 മെയ് 1 മുതല്‍ 5 വരെയുള്ള ദിവസങ്ങളിലാണ് തട്ടിപ്പ് നടന്നത്.
തട്ടിപ്പിലൂടെ ലഭിക്കുന്ന തുക ക്രിപ്റ്റോ കറന്‍സിയായി വിദേശത്തേക്ക് കടത്തുന്നതാണ് പ്രതികളുടെ രീതിയെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. ഈ സാമ്പത്തിക കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ടെന്നും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

