ദില്ലി: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധങ്ങൾ ശക്തമാവുന്നു. ഇതിനിടയിലാണ് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക് ആശുപത്രിയിൽ നിന്നുള്ള തന്റെ ആദ്യ വീഡിയോ സന്ദേശം പുറത്തുവിട്ടിരിക്കുന്നത്.
സമരം ചെയ്യുന്ന പ്രതിഷേധക്കാർക്കെതിരെയുള്ള മുഴുവൻ കേസുകളും ഉടൻ പിൻവലിക്കണമെന്നും വിദ്യാർത്ഥികൾക്ക് നേരെ നടക്കുന്ന പൊലീസ് അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം വീഡിയോയിലൂടെ ആവശ്യപ്പെട്ടു. പ്രതിഷേധിക്കുന്നവർക്ക് മേൽ യാതൊരുവിധത്തിലുള്ള അധികാരപ്രയോഗവും നടത്താൻ പാടില്ല.
ഈ ആവശ്യങ്ങളിൽ വ്യക്തമായ തീരുമാനം ഉണ്ടായാൽ മാത്രമേ തന്റെ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നും സോനം വാങ്ചുക്ക് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെടുകയാണെങ്കിൽ സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് കാട്ടി അദ്ദേഹം കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്.
നീറ്റ് വിഷയത്തിൽ പാർലമെന്റിൽ പ്രത്യേക ചർച്ച നടത്താമെന്നും മന്ത്രി ധർമ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യം ഗൗരവമായി പരിഗണിക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു. കൂടാതെ, സമരത്തിനിടയിൽ ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് അർഹമായ ധനസഹായം നൽകുന്നത് പരിഗണിക്കാമെന്നും സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
ഈ പ്രധാനപ്പെട്ട കാര്യങ്ങൾ അടിയന്തരമായി നടപ്പിലാക്കിയാൽ നിരാഹാരം അവസാനിപ്പിക്കാമെന്നാണ് അദ്ദേഹം കത്തിലൂടെ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

