പ്രധാനമന്ത്രിയുടെ വസതിയ്ക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയുടെ പശ്ചാത്തലത്തിൽ പാർലമെന്റിൽ കടുത്ത പ്രതിഷേധം. ഭരണപക്ഷ-പ്രതിപക്ഷ വാഗ്വാദങ്ങളെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയാണ് താൽക്കാലികമായി നിർത്തിവച്ചത്.
ചോദ്യാത്തരവേള പൂർത്തിയായതിന് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് ലോക്സഭാ സ്പീക്കർ അറിയിച്ചുവെങ്കിലും, പ്രതിഷേധം പിൻവലിക്കാൻ പ്രതിപക്ഷ അംഗങ്ങൾ തയ്യാറായില്ല. പൊലീസ് നടപടിയിൽ ശക്തമായ പ്രതിഷേധം സൂചിപ്പിക്കുന്നതിനായി കോൺഗ്രസ് എം.പിമാർ കറുത്ത വസ്ത്രം ധരിച്ചാണ് സഭയിലെത്തിയത്.
പാർലമെന്റിനകത്തിന് പുറമെ പുറത്തുവച്ചും പ്രതിപക്ഷ നേതാക്കളുടെ പ്രതിഷേധം ശക്തമായി തുടർന്നു. അതേസമയം, തിങ്കളാഴ്ച രാജ്യതലസ്ഥാനത്ത് നടന്ന സി.ജെ.പി സമരത്തിന് നേരെ ഉണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട
ഹർജി അടിയന്തരമായി ലിസ്റ്റ് ചെയ്യണമെന്ന ആവശ്യവും ഉയർന്നുവന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

