സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷയും പൊതുജനാരോഗ്യവും മുൻനിർത്തി കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലുമുള്ള ഹോട്ടലുകൾ, തട്ടുകടകൾ, വഴിയോര ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ അധികൃതരുടെ നേതൃത്വത്തിൽ കർശന പരിശോധന ആരംഭിച്ചു. ആരോഗ്യ വകുപ്പ്, കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് നടപടികൾ പുരോഗമിക്കുന്നത്.
കുടിവെള്ള പരിശോധനാ റിപ്പോർട്ട് ഹാജരാക്കാത്ത 5 കടകളിൽ നിന്നും ഉദ്യോഗസ്ഥർ കുടിവെള്ള സാമ്പിളുകൾ ശേഖരിച്ച് വിദഗ്ദ്ധ പരിശോധനയ്ക്കായി അയച്ചു. തുടർന്ന്, വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുകയും പഴകിയ ഭക്ഷണസാധനങ്ങൾ സൂക്ഷിക്കുകയും ചെയ്തതായി കണ്ടെത്തിയ 2 സ്ഥാപനങ്ങൾക്ക് ആകെ 12,000 രൂപ പിഴ ചുമത്തി.
ഭക്ഷണശാലകൾ നിർബന്ധമായും പാലിക്കേണ്ട ആരോഗ്യ മാനദണ്ഡങ്ങളെക്കുറിച്ച് ഉടമകൾക്കും ജീവനക്കാർക്കും ബോധവത്കരണം നൽകി.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കടകളിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
ജനങ്ങളിൽ പകർച്ചവ്യാധികൾ പടരുന്നതിന് കാരണമാകുന്ന രീതിയിൽ ആഹാരപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നവർക്കെതിരെ വിട്ടവീഴ്ചയില്ലാത്ത നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ആഹാരപാനീയങ്ങൾ തയ്യാറാക്കുന്നതും വിളമ്പുന്നതുമായ എല്ലാ സ്ഥാപനങ്ങളും സർക്കാർ മുന്നോട്ടുവെക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.
ആർ. ഷാഹിർ ഷാ അറിയിച്ചു.
നഗരത്തിൽ നടന്ന ഈ പ്രത്യേക പരിശോധനയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റൻ്റുമാരായ കെ.ടി. സന്തോഷ്, എം.
ആർ. ബാബു, കോർപ്പറേഷൻ ഹെൽത്ത് വിഭാഗം ഫുഡ് അനലിസ്റ്റ് ശ്രീല വി.ബി., ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.
അരുൺ, സഞ്ജുകുമാർ, സുധീർ, ഫുഡ് സേഫ്റ്റി ഓഫീസർമാരായ ആദർശ് വിജയ്, ടിജോ വർഗീസ് എന്നിവർ നേതൃത്വം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

