പ്രശസ്ത നടൻ കൃഷ്ണകുമാറിന്റെ മകളും നടിയുമായ ഇഷാനി കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വിശേഷങ്ങൾ ശ്രദ്ധേയമാകുന്നു. ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ, തന്റെ മാതാപിതാക്കളെക്കുറിച്ചും ജീവിതശൈലിയെക്കുറിച്ചും താരം തുറന്നുപറഞ്ഞു.
തന്റെ പിതാവിന്റെ നിശ്ചയദാർഢ്യത്തെക്കുറിച്ച് ഇഷാനി വാചാലയായി. “ഒരു കാര്യത്തിന് ശ്രമിച്ചിട്ട് നടന്നില്ലെങ്കിൽ ജീവിതം പോയെന്ന രീതിയിൽ ഇരിക്കാറില്ല, അടുത്ത കാര്യം ചെയ്യാൻ പോകും.
അതാണ് അച്ഛനിൽ ഏറ്റവും ഇഷ്ടപ്പെട്ട സ്വഭാവം.
അതൊരു നല്ല ക്വാളിറ്റിയാണ്. അമ്പത്തിയെട്ട് വയസായി.
പക്ഷേ, ഒരിക്കൽ പോലും എനിക്ക് പ്രായമായി തളർന്നു എന്നൊന്നും പറഞ്ഞ് വിശ്രമിക്കാറില്ല. മടിയില്ല.
അങ്ങനെ നോക്കുമ്പോൾ എനിക്ക് നല്ല മടിയുണ്ടെന്ന് പറയേണ്ടി വരും.” എന്ന് താരം വ്യക്തമാക്കി. മാതാവിന്റെ സമർപ്പണത്തെക്കുറിച്ചും ഇഷാനി പ്രശംസിച്ചു.
“അമ്മ ഞങ്ങൾക്ക് വേണ്ടി ഇടുന്ന ഡെഡിക്കേഷന് അവാർഡ് കൊടുക്കണം. വലിയൊരു ടാസ്ക്കാണ്.
പക്ഷെ ഇന്നേ വരെ ഒരു കുറ്റവും പറയാതെ ഭംഗിയായി ചെയ്യാറുണ്ട്” എന്ന് അവർ പറഞ്ഞു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന്റെ പ്രാധാന്യം അടുത്തിടെയാണ് താൻ തിരിച്ചറിഞ്ഞതെന്ന് ഇഷാനി വെളിപ്പെടുത്തി.
മുത്തച്ഛന്റെ വിയോഗത്തിന് ശേഷമാണ് ഇങ്ങനെയൊരു തിരിച്ചറിവുണ്ടായത്. മാതാപിതാക്കൾക്കൊപ്പം താമസിക്കാൻ സാധിക്കുന്നത് തന്റെ ഭാഗ്യമാണെന്ന് കരുതുന്നതായി താരം കൂട്ടിച്ചേർത്തു.
സ്വകാര്യ ജീവിതത്തിലെ ചില പ്രത്യേകതകളും താരം പങ്കുവെച്ചു. “ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്.
പക്ഷേ, ഒറ്റയ്ക്ക് ഒരു സ്ഥലത്ത് പോയി ഭക്ഷണം പോലും കഴിച്ചിട്ടില്ല. അപരിചിതരുമായി സംസാരിക്കാനും എനിക്ക് അൽപം കഴിവ് കുറവാണ്.” നിലവിൽ ബേക്കിങ്ങിലാണ് താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഇഷാനി പറഞ്ഞു.
“ഇപ്പോഴത്തെ ഒബ്സഷൻ ഓമിയും ബേക്കിങ്ങുമാണ്. ബേക്കിങ്ങ് പണ്ട് മുതൽ ഇഷ്ടമാണ്.
പക്ഷെ ഫ്ലോപ്പായിരുന്നു. പുതിയ കിച്ചൺ വന്നശേഷമാണ് അതിന്റെ ആ ഒരു ലുക്കിലിരുന്ന് ഇംഗ്ലീഷ് സിനിമകളിൽ ആളുകൾ ചെയ്യുന്നതുപോലെ ബേക്ക് ചെയ്യണമെന്ന് തോന്നിയത്.
മിക്കതും ഇപ്പോൾ വിജയമാണ്. ബേക്കിങ്ങ് എനിക്കൊരു സ്ട്രസ് റിലീഫാണ്” എന്നും ഇഷാനി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

