കൊച്ചിയിലെ ടോക് എച്ച് പബ്ലിക് സ്കൂളിൽ പന്ത്രണ്ടാമത് അന്താരാഷ്ട്ര യോഗദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒത്തുചേർന്ന ആഘോഷം ശാരീരികവും മാനസികവുമായ ഉന്മേഷം പകരുന്ന സന്ദേശങ്ങൾ ഉയർത്തിപ്പിടിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ടെസ്സി ജോസ് പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. “ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” എന്ന ഈ വർഷത്തെ അന്താരാഷ്ട്ര യോഗദിന പ്രമേയത്തെക്കുറിച്ചും, ഒപ്പം കടന്നുവരുന്ന സംഗീതദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രിൻസിപ്പൽ ഉദ്ഘാടന പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ശാരീരികവും മാനസികവുമായ ക്ഷേമം നിലനിർത്തുന്നതിൽ യോഗയുടെ പങ്ക് സുപ്രധാനമാണെന്ന് അവർ ഓർമ്മിപ്പിച്ചു. യോഗാധ്യാപിക അപർണയുടെ നേതൃത്വത്തിൽ നടന്ന പരിശീലനത്തിൽ വിദ്യാർത്ഥികളും അധ്യാപകരും സജീവമായി പങ്കെടുത്തു.
വിവിധ ആസനങ്ങളും ശ്വസന വ്യായാമങ്ങളും ഉൾപ്പെടുത്തിയുള്ള പ്രകടനം ഏറെ ശ്രദ്ധേയമായി. വൈസ് പ്രിൻസിപ്പൽ ശാന്തി ജോസ്, ഹെഡ്മിസ്ട്രസ് ലത മുരളീധരൻ, ആക്ടിവിറ്റി ഇൻചാർജ് ദീപ മേനോൻ എന്നിവർ പരിപാടിയുടെ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം സമൂഹത്തിൽ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

