കോട്ടയം ജില്ലയിൽ കള്ളുഷാപ്പിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട യുവാവ് മരണപ്പെട്ടു.
കുമരകം പള്ളിക്കോടംപറമ്പിൽ ജ്യോതിഷ് (41) ആണ് അന്തരിച്ചത്. സംഭവം ഭക്ഷ്യവിഷബാധ മൂലമാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവദിവസം ജ്യോതിഷിനൊപ്പം ഒപ്പമുണ്ടായിരുന്ന അഖിൽ, സുജിത്, നിഖിൽ, ഗിരീഷ് എന്നിവർക്കും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയും, തുടർന്ന് ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇവർ പരിപ്പ് തൊള്ളായിരത്തെ ഷാപ്പിൽ എത്തി ഭക്ഷണം കഴിച്ചത്.
അവിടെ നിന്നും പുറത്തിറങ്ങിയ ഉടൻ തന്നെ ഇവർക്ക് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയായിരുന്നു. ഇതിനെത്തുടർന്ന് കുമരകത്തും കോട്ടയത്തുമുള്ള ആശുപത്രികളിൽ ഇവർ ചികിത്സ തേടുകയായിരുന്നു.
തങ്ങൾ ഷാപ്പിൽ നിന്നും ‘തലക്കറി’ ആണ് കഴിച്ചതെന്ന് സംഘം ഡോക്ടർമാരോട് വെളിപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

