പുൽപള്ളി മണൽവയൽ തെക്കേക്കര വീട്ടിൽ ശിവദാസന് (69) ആണ് കൽപറ്റ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജീവപര്യന്തം തടവും പിഴയും വിധിച്ചത്. മകനെ കോടാലി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ജഡ്ജി പി.
സെയ്തലവി ശിക്ഷാവിധി പുറപ്പെടുവിച്ചത്. ഒരു ലക്ഷം രൂപയാണ് പ്രതി പിഴയായി അടയ്ക്കേണ്ടത്.
2023 സെപ്റ്റംബർ മാസത്തിലാണ് നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം നടന്നത്. കുടുംബവഴക്കിനെ തുടർന്ന് ശിവദാസൻ തന്റെ മകനായ അമലിനെ (22) മുറിയിൽ കയറി കോടാലികൊണ്ട് ആക്രമിക്കുകയായിരുന്നു.
തലയ്ക്കേറ്റ ഗുരുതരമായ പരിക്കാണ് യുവാവിന്റെ മരണത്തിൽ കലാശിച്ചത്. കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 35 സാക്ഷികളെ വിസ്തരിക്കുകയും 65 ഓളം രേഖകൾ തെളിവായി കോടതിയിൽ ഹാജരാക്കുകയും ചെയ്തു.
കേസിന്റെ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ പുൽപള്ളി സ്റ്റേഷൻ എസ്എച്ച്ഒ അനന്തകൃഷ്ണനാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഭിലാഷ് ജോസഫ് കോടതിയിൽ ഹാജരായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

