മലയാള സിനിമയിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുന്ന ക്രൈം ത്രില്ലർ ചിത്രമാണ് പ്രഥമദൃഷ്ട്യാ കുറ്റക്കാർ. ഈ മാസം 11-നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
വലിയ പ്രചാരണ കോലാഹലങ്ങൾ ഒന്നുമില്ലാതെ റിലീസ് ചെയ്തെങ്കിലും, ആദ്യ ദിനം മുതൽ തന്നെ മികച്ച മൗത്ത് പബ്ലിസിറ്റി നേടാൻ ചിത്രത്തിന് സാധിച്ചു. ഒപ്പം ബോക്സ് ഓഫീസിലും ചിത്രം മികച്ച ചലനം സൃഷ്ടിച്ചിട്ടുണ്ട്.
പാർവതി തിരുവോത്ത്, സിദ്ധാർത്ഥ് ഭരതൻ, മാത്യു തോമസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ചിത്രത്തിൽ പോലീസ് വേഷങ്ങളിലാണ് എത്തുന്നത്. സിനിമാഭിനയ രംഗത്ത് 20 വർഷം പൂർത്തിയാക്കുന്ന പാർവതി തിരുവോത്ത് ആദ്യമായി പോലീസ് വേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കുന്ന ഒരു വനിതാ കോൺസ്റ്റബിളിന്റെ ഔദ്യോഗിക ജീവിതത്തിൽ അരങ്ങേറുന്ന സംഭവങ്ങളാണ് സിനിമയുടെ പ്രധാന പ്രമേയം. ഒരു പോലീസ് സ്റ്റേഷനിൽ നടക്കുന്ന കൊലപാതകവും തുടർന്നുണ്ടാകുന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.
11 ഐക്കൺസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച ഈ ചിത്രം, മലയാള സിനിമാ നിർമാണ രംഗത്തേക്ക് കടന്നുവന്ന പുതിയ ബാനറിന്റെ ബിഗ് ബഡ്ജറ്റ് സംരംഭം കൂടിയാണ്. പ്രകാശൻ പറക്കട്ടെ, അനുരാഗം എന്നീ ചിത്രങ്ങൾക്ക് ശേഷം ഷഹദ് സംവിധാനം ചെയ്ത ചിത്രമാണിത്.
പാർത്ഥിപൻ, വിനയ് ഫോർട്ട്, ഉണ്ണിമായ, അസീസ് നെടുമങ്ങാട്, ജയശ്രീ ശിവദാസ്, പ്രവീൺകുമാർ, സിറാജ്, നിയാസ് ബക്കർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.
എസ്. സുബ്രമണ്യവും വിജേഷ് തോട്ടിങ്ങലും ചേർന്നാണ്.
ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് റോബി രാജ് ആണ്. എഡിറ്റിംഗ് ചമൻ ചാക്കോയും സംഗീതം മുജീബ് മജീദും നിർവഹിച്ചിരിക്കുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – മനോജ് കുമാർ പി, ലൈൻ പ്രൊഡ്യൂസർ – ദീപക് രാജ, പ്രൊഡക്ഷൻ കൺട്രോളർ – സനൂപ് ചങ്ങനാശ്ശേരി, ഫിനാൻസ് കൺട്രോളർ – ജോസഫ് കെ തോമസ്. സൗണ്ട് ഡിസൈൻ – ജയദേവൻ ചക്കടത്ത്, കലാസംവിധാനം – മഹേഷ് മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – ബേബി പണിക്കർ, മേക്കപ്പ് – അമൽ ചന്ദ്രൻ, ആക്ഷൻ – കലൈ കിംഗ്സൺ, വസ്ത്രാലങ്കാരം – സമീറ സനീഷ്.
പി.ആർ.ഒ – മഞ്ജു ഗോപിനാഥ്, ഡിജിറ്റൽ പി.ആർ – ടാഗ് 360 ഡിഗ്രി, സ്റ്റിൽസ് – റിഷാജ് മുഹമ്മദ്, പബ്ലിസിറ്റി ഡിസൈൻ – റോസ്റ്റഡ് പേപ്പർ എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

