കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പുതിയ ചെയർമാനായി പ്രമുഖ നടൻ രവീന്ദ്രനെ സർക്കാർ നിയമിച്ചു. പ്രശസ്ത നടിയും സാംസ്കാരിക പ്രവർത്തകയുമായ പ്രിയങ്ക നായരെയാണ് അക്കാദമിയുടെ വൈസ് ചെയർപേഴ്സണായി നിശ്ചയിച്ചിരിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ രംഗത്ത് ശ്രദ്ധേയ സാന്നിധ്യമായ രവീന്ദ്രന്റെ നേതൃത്വത്തിൽ, സിനിമയുടെ കലാപരവും സാങ്കേതികവുമായ മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനാണ് ഭരണസമിതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സർക്കാർ വ്യക്തമാക്കി. മലയാള ചിത്രങ്ങളെ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ ശ്രദ്ധേയമാക്കാൻ പരിശ്രമിക്കുമെന്ന് നിയമനത്തിന് പിന്നാലെ രവീന്ദ്രൻ പ്രതികരിച്ചു.
ലഭിച്ചത് വളരെ വലിയൊരു ദൗത്യമാണെന്നും തന്റെ കഴിവിന്റെ പരമാവധി ഇതിനായി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അഭിനയജീവിതത്തിൽ കൂടുതലും കൊമേഴ്സ്യൽ സിനിമകളുടെ ഭാഗമായിരുന്നുവെങ്കിലും ഫിലിം ഫെസ്റ്റിവലുകളുമായി കഴിഞ്ഞ 40 വർഷത്തെ നീണ്ട
ബന്ധമുണ്ട്. വാണിജ്യ സിനിമകൾക്കൊപ്പം നിരവധി ചലച്ചിത്ര മേളകൾ സംഘടിപ്പിച്ച അനുഭവസമ്പത്തുമുണ്ട്.
മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിൽ ഐഎഫ്എഫ്കെയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ടെന്നും ഈ വലിയ ഉത്തരവാദിത്തം കൃത്യമായി നിറവേറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി നടൻ സലിം ഹസ്സൻ, സംവിധായകൻ ജോഫിൻ ടി ചാക്കോ എന്നിവരെ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതോടൊപ്പം അക്കാദമിയുടെ ജനറൽ കൗൺസിലും പുനഃസംഘടിപ്പിച്ചു. സംവിധായകൻ ദീപു കരുണാകരൻ, പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി, എം.വി ഗിരീഷ്കുമാർ, സലിം ഹസ്സന്, നിർമ്മാതാവ് ബി.
രാകേഷ്, സജീവന് അന്തിക്കാട്, ജോഫിന്‍ ടി ചാക്കോ, സംവിധായകൻ സക്കരിയ, ആർ.എസ് പണിക്കർ, നടൻ ധർമ്മജൻ ബോൾഗാട്ടി, പിആർഒ വാഴൂര്‍ ജോസ്, എ. കബീർ, സാബു ശങ്കര്‍, ഷെര്‍ഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരടങ്ങുന്നതാണ് പുതുക്കിയ ജനറൽ കൗൺസിൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

