പെരുമ്പാവൂർ ഒക്കൽ നമ്പിളി കവലയിൽ വിമാനം അസാധാരണമാംവിധം താഴ്ന്നു പറന്നതിനെത്തുടർന്ന് വീടിന്റെ മേൽക്കൂരയിലെ ഓടുകൾ തകർന്നു. മാണിക്കത്താൻ എം.വി.ജോയിയുടെ വീടിന്റെ മേൽക്കൂരയിലെ 120 ഓടുകളാണ് ഇത്തരത്തിൽ നഷ്ടപ്പെട്ടത്.
ഏകദേശം 1000 രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് റിപ്പോർട്ട്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങാനായി എത്തിയ വിമാനം അസാധാരണമാംവിധം താഴ്ന്നു പറന്നതാണ് സംഭവത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. പ്രദേശത്ത് ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
പണ്ടാല പ്രസാദിന്റെ വീടിന്റെ മേച്ചിലോട് ഇതേ കാരണത്താൽ ഇതിനു മുൻപ് മൂന്നു തവണ നഷ്ടപ്പെട്ടിട്ടുണ്ട്. സിയാൽ അധികൃതർക്ക് പരാതി നൽകിയെങ്കിലും ഇതുവരെ യാതൊരുവിധ നഷ്ടപരിഹാരവും ലഭിച്ചില്ലെന്ന് വീട്ടുടമസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

