തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വയോധികയുടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ ആരെയും എത്തിയിട്ടില്ല.
സംഭവത്തിൽ പൊതുജനങ്ങളുടെ സഹായം തേടിയിരിക്കുകയാണ് പൂന്തുറ പൊലീസ്. രോഗിയോടൊപ്പം കൂട്ടിരിപ്പുകാരാരും ഇല്ലാതിരുന്നതിനെ തുടർന്നാണ് മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്.
ബീമാപള്ളി വാർഡ് ബദരിയ മദ്രസ മിൽക്ക് കോളനിയിൽ താമസിച്ചിരുന്ന ശാന്തകുമാരി (65) ആണ് ചികിത്സയിലിരിക്കെ മരണമടഞ്ഞത്. സ്ട്രോക്ക് ബാധിച്ചതിനെ തുടർന്നാണ് ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ 15-ാം തീയതിയാണ് ഇവർ മരണപ്പെട്ടത്. സംഭവത്തെ തുടർന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണങ്ങളിലും പരിശോധനകളിലും മറ്റ് സ്റ്റേഷനുകളിലേക്ക് ക്രൈം മെമ്മോ അയച്ചുള്ള വിവരശേഖരണത്തിലും ബന്ധുക്കളെക്കുറിച്ച് യാതൊരു വിവരവും ലഭ്യമായിട്ടില്ല.
വയോധികയുടെ വീടിനു പരിസരത്തു നടത്തിയ അന്വേഷണത്തിലും ബന്ധുക്കളാരെയും കണ്ടെത്താൻ സാധിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. നിലവിൽ പൂന്തുറ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്.
മരിച്ച ശാന്തകുമാരിയുടെ ബന്ധുക്കളെക്കുറിച്ചോ മറ്റു വിവരങ്ങളോ അറിയാവുന്നവർ താഴെ പറയുന്ന നമ്പറുകളിലോ പൂന്തുറ പൊലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. * പൂന്തുറ പോലീസ് സ്റ്റേഷൻ: 9497902133
* ഇൻസ്പെക്ടർ എസ്എച്ച്ഒ, പൂന്തുറ: 9497987009
* സബ് ഇൻസ്പെക്ടർ, പൂന്തുറ പോലീസ് സ്റ്റേഷൻ: 7306221588
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

