എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് ലഹരി ഉപയോഗിച്ച ശേഷം ഭർത്താവ് ഭാര്യയുടെ കിടപ്പറ രംഗങ്ങൾ ടെലിഗ്രാം വഴി പ്രചരിപ്പിച്ചതായി ഗുരുതര ആരോപണം. യുവതിക്ക് നിർബന്ധിച്ച് ലഹരി നൽകിയെന്നും സംഭവത്തിൽ പരാതിയുണ്ട്.
ഇതര സ്ത്രീകളുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ചതിനെ തുടർന്ന് തന്നെ ക്രൂരമായി മർദിച്ചതായി യുവതി വ്യക്തമാക്കി. ഭർത്താവും അദ്ദേഹത്തിന്റെ മാതാവും ചേർന്നാണ് തനിക്ക് നേരെ നിരന്തരമായ മർദനം അഴിച്ചുവിട്ടതെന്ന് യുവതി ആരോപിച്ചു.
അമ്മായിയമ്മ കൈകൾ ബലമായി പിടിച്ചുകെട്ടുമ്പോൾ ഭർത്താവ് ഉപദ്രവിക്കുകയാണ് പതിവ്. മുടിക്ക് കുത്തിപ്പിടിച്ച് ഭിത്തിയിലിടിച്ച് പരിക്കേൽപ്പിക്കാറുണ്ടെന്നും യുവതി മാധ്യമങ്ങളോട് വെളിപ്പെടുത്തി.
അധ്യാപികയായി ജോലി ചെയ്യുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനും ഭർതൃമാതാവിനുമെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഗുരുതരമായ കുറ്റങ്ങൾ ചൂണ്ടിക്കാണിച്ചിട്ടും പോലീസ് ഗാർഹിക പീഡനത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും ഇത് ഒത്തുകളിയുടെ ഭാഗമാണെന്നും യുവതി ആരോപിക്കുന്നു.
കഴിഞ്ഞ ഫെബ്രുവരി മാസത്തിലായിരുന്നു ഇവർ തമ്മിലുള്ള വിവാഹം നടന്നത്. ഇതിനുശേഷമാണ് ഭർത്താവ് ലഹരിക്ക് അടിമയാണെന്ന വിവരം യുവതി അറിയുന്നത്.
ഇത് ചോദ്യം ചെയ്തതോടെ യുവതിയെയും ലഹരിക്ക് അടിമയാക്കാൻ പ്രതി ശ്രമിച്ചതായി പരാതിയിൽ പറയുന്നു. വിവിധ പാനീയങ്ങളിൽ മയക്കുമരുന്ന് കലർത്തി നൽകിയ ശേഷം, ലഹരിക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.
കിടപ്പറ ദൃശ്യങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ടെലിഗ്രാം വഴി പ്രചരിപ്പിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതി വിശദീകരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

