മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ വിഎസ് അച്യുതാനന്ദൻ പൊതുജീവിതത്തിൽ ഉയർത്തിപ്പിടിച്ച രാഷ്ട്രീയവും സാമൂഹികവുമായ നിലപാടുകൾക്ക് ഇന്നും വലിയ കാലിക പ്രസക്തിയുണ്ടെന്ന് മകൻ വി എ അരുൺകുമാർ അഭിപ്രായപ്പെട്ടു. അഴിമതിക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിനും അടിച്ചമർത്തപ്പെട്ടവരുടെ അവകാശങ്ങൾക്കുമായി അദ്ദേഹം നടത്തിയ പോരാട്ടങ്ങൾ എന്നും നിലനിൽക്കുന്നവയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിഎസിന്റെ നിലപാടുകൾ പുതിയ തലമുറ തീർച്ചയായും പഠനവിഷയമാക്കേണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പിതാവിനെക്കുറിച്ചുള്ള പഴയകാല ഓർമ്മകൾ പങ്കുവെക്കുന്നതിനിടയിലാണ് അരുൺകുമാർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
തങ്ങളുടെ കുടുംബം ദീർഘകാലം പിതാവിന്റെ പൊതുപ്രവർത്തനത്തിനായി മാത്രമായി ജീവിതം മാറ്റിവെച്ചവരായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “കുറേയധികം നാൾ അച്ഛന് വേണ്ടി മാത്രം ജീവിച്ച കുടുംബമായിരുന്നു.
കുഞ്ഞുനാളിലെ വല്ലപ്പോഴും മാത്രമേ വല്ലപ്പോഴും മാത്രമേ വീട്ടിൽ ഉണ്ടാവാറുണ്ടായിരുന്നുള്ളു. ഞങ്ങൾ തിരുവനന്തപുരത്ത് ഒരുമിച്ച്” കഴിഞ്ഞിരുന്ന കാലഘട്ടത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു.
രാഷ്ട്രീയ പ്രവർത്തനത്തിന്റെ തിരക്കുകൾക്കിടയിലും കുടുംബം നൽകിയ പിന്തുണയും ത്യാഗവും വെളിപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

